അമൃതപുരി (കൊല്ലം): ലോകത്തെ ഇനിയും മികച്ചതാക്കി മാറ്റാന്‍ ദിവസവും പ്രയത്നിക്കുക എന്നതാണ് മനുഷ്യരാശിയുടെ ലക്ഷ്യമെന്നും അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം മറ്റെവിടെത്തേക്കാളും ഭംഗിയായി കാണാന്‍ കഴിയുമെന്നും ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ലീഡര്‍ഷിപ്പ്, സ്ട്രാറ്റജി എന്നിവയില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ അമൃതപുരി കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വ പാടവത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കുന്നത് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയെയാണെന്നും ലളിതമായ ഒരു ആലിംഗനത്തിലൂടെ ഒരാളുടെ സകല ദുഃഖങ്ങളും അമ്മ തന്റേതായി സ്വീകരിക്കുന്നത് എങ്ങനെയാണെന്നോര്ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. ബാലകൃഷ്ണന് ശങ്കര്‍, അമൃത സ്കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, സിഐ ആര് വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡീന്‍ ഡോ. ഗീത കുമാര്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് ഡീന്‍ ഡോ. ഭവാനി റാവു, ഡോ. എം രവിശങ്കര്‍, ബ്രഹ്മചാരിണി ഡോ. രമ്യ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്കിയ അണ്ണാമലൈ ചടങ്ങിന് ശേഷം മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: