ന്യൂയോര്‍ക്ക്: ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടം പങ്കുവച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ മാഗ്നസ് കാഴ്സണ്-ഇയാന്‍ നെപോമ്നിയാച്ചി എന്നിവരാണ് പുരുഷ ബ്ലിറ്റ്സ് ടൈറ്റില്‍ പങ്കുവച്ചത്.
നോര്‍വേയില്‍ നിന്നുള്ള കാഴ്സണിന്റെ കരിയറിലെ എട്ടാം ബ്ലിറ്റ്സ് കിരീടമാണിത്. മറുവശത്ത് ഇയാന്‍ നെപോമ്നിയാച്ചി നേടുന്ന കന്നി ടൈറ്റിലും.
നോക്കൗട്ടിലേ ഓരോ ഘട്ടത്തിലും വലിയ പ്രശ്നമില്ലാതെ വന്ന മത്സരത്തില്‍ ഇന്നലെ മത്സരത്തിന്റെ ഒരവസരത്തില്‍ കാഴ്സണ് പിന്മാറാന് തീരുമാനിച്ചതോടെയാണ് കിരീടം പങ്കുവയ്ക്കലിലേക്ക് നയിച്ചത്.
വനിതകളുടെ ബ്ലിറ്റ്സ് പോരാട്ടത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ കിരീടം നേടി. ഫൈനലില്‍ ലെ ടിങ്ജിയെ ആണ് വെന്ജുനിന് മുന്നില്‍ പരാജയപ്പെട്ടത്. ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന ആര്. വൈശാലി സെമിയില്‍ തോറ്റ് പുറത്തായി. ക്വാര്‍ട്ടറില്‍ ജിമ്മര്‍ സൂവിനെ തോല്‍പ്പിച്ച് സെമിയിലെത്തിയ വൈശാലിയെ ജുവെന്ജുന് ആണ് കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: