മുംബൈ: അത്യന്തം അപകടകാരികളായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി മേഖലയിലെ 11 മാവോയിസ്റ്റുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ സാന്നിധ്യത്തില്‍ കീഴടങ്ങി. ഗഡ്ചിറോളി പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു കീഴടങ്ങിയത്.
#WATCH | 11 naxals including Tarakka Sidam surrender before Maharashtra Chief Minister Devendra Fadnavis at Gadchiroli Police headquarters pic.twitter.com/vhvGmPpQdH
— ANI (@ANI) January 1, 2025
തരാക്ക സിദം എന്ന മാവോയിസ്റ്റ് നേതാവും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നക്സലൈറ്റാണ് തരാക സിദം. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് നക്സലിസം പരത്തുന്നതില്‍ നട്ടെല്ലായി പ്രവര്‍ത്തിച്ച മാവോയിസ്റ്റ് നേതാവാണ്.
ജീവിതത്തില്‍ സുരക്ഷിതമായ പുനരധിവാസം ഈ നക്സലൈറ്റുകള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ 11 പേരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പുതുവത്സര ദിനമായ ജനവരി ഒന്നിന് തന്നെ ഇവര്‍ കീഴടങ്ങിയത്. പുതുതായി അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന് ഏറെ ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണ്.
മാവോയിസ്റ്റുകളെ മുഴുവന്‍ മുഖ്യമന്ത്രി ആദരിച്ചു. അഞ്ച് ലക്ഷം രൂപ വീതവും നല്കി. ഏറ്റുമുട്ടില്‍ ഇന്ത്യന്‍ സേനയ്ക്കും മഹാരാഷ്ട്ര പൊലീസിനും വലിയ തിരിച്ചടികള്‍ നല്‍കിയിട്ടുണ്ട് ഗഡ് ചിറോളി വനമേഖലയിലെ മാവോയിസ്റ്റുകള്‍. അത്യന്തം അപകടകാരികളായാണ് ഇവര്‍ അറിയപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ നക്സലിസത്തിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട് മെന്റ് അവസാനിച്ചതായി ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. ഇതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള നീക്കം ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: