ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അനധികൃതമായി താമസിക്കുന്ന രണ്ട് രോഹിംഗ്യ മുസ്ലിങ്ങളെ കണ്ടെത്തി. ഇവരെ ഉടന്‍ ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു. ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസാണ് അതീവരഹസ്യമായി തങ്ങുന്ന ഇവരെ പിടികൂടിയത്.
ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് ലിസ്റ്റില്‍ ചേര്‍ക്കാനായി ധാരാളമായി രോഹിംഗ്യ മുസ്ലിങ്ങളെ ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലേക്ക് കടത്തുന്നതായി ആരോപണമുണ്ട്. ഇന്ത്യയില്‍ കലാപത്തിന് ആക്കം കൂട്ടാനും രോഹിംഗ്യ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നതായും ഇവര്‍ക്ക് ആധാര്‍ കാര്‍ഡും മറ്റും തിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ നാല് ദിവസത്തെ തിരച്ചിലിനിടയില്‍ തലസ്ഥാനത്ത് മാത്രം കണ്ടെത്തിയത് 50 രോഹിംഗ്യ മുസ്ലിങ്ങളെയാണ്. സൗത്ത് ഈസ്റ്റ് ദല്‍ഹി പൊലീസ് 12 ബംഗ്ലാദേശികളെയാണ് പിടികൂടി തിരിച്ചയച്ചത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷഹീന് ബാഗ്, നിസാമുദ്ദീന്‍, കാളിന്ദി കുഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. ഇവരെ അനധികൃതമായി ദല്‍ഹിയില്‍ എത്തിയ ബംഗ്ലാദേശികളെ പാര്‍പ്പിച്ചിരിക്കുന്ന തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സൗത്ത് ദല്‍ഹിയില്‍ നിന്നും ഏഴ് ബംഗ്ലാദേശികളെയാണ് പിടിച്ചത്. സൗത്ത് വെസ്റ്റ് ദല്‍ഹിയില്‍ നിന്നും 10 ബംഗ്ലാദേശികളെ പിടികൂടി മടക്കി അയച്ചു.
ദല്‍ഹി പൊലീസ് തലസ്ഥാനത്ത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ ഹരിയാനയിലെ നൂഹ് പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ എത്തി രഹസ്യപ്പാര്പ്പ് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരച്ചില്‍ നടത്താനൊരുങ്ങുകയാണ് ഹരിയാന പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: