മുംബൈ : സാധുവായ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 43 ബംഗ്ലാദേശ് പൗരന്മാരെയാണ് ഒരു മാസത്തിനുള്ളിൽ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത് . സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് 19 വ്യത്യസ്ത കേസുകളിലായി 43 ബംഗ്ലാദേശ് പൗരന്മാർ പിടിയിലായത് .
മുംബൈ, നാസിക്, നന്ദേഡ്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിലെ ലോക്കൽ പോലീസിന്റെ സഹായത്തോടെ ഡിസംബർ 27 മുതൽ നടന്ന പരിശോധനയിൽ എട്ട് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലായി.
വ്യാജരേഖകൾ സമർപ്പിച്ച് ആധാർ കാർഡ് നേടിയവരാണ് പിടിയിലായത്. ഇവർക്കെതിരെ അഞ്ച് കേസുകൾ പോലീസ് രജിസ്റ്ററ്റ് ചെയ്തിട്ടുണ്ട്.ഡിസംബർ 27ന് 13 ബംഗ്ലാദേശി പൗരന്മാരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.2005 മുതൽ ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന അമ്മയെയും, മകനെയും ചൊവ്വാഴ്‌ച്ച ബംഗ്ലാദേശിലേയ്‌ക്ക് നാടുകടത്തിയിരുന്നു.
















