തരാവ : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2025 പിറന്നു. ശാന്ത സമുദ്രത്തില്‍ ദ്വീപ് രാഷ്‌ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്‌ക്കാണ് ക്രിസ്തുമസ് ഐലന്റില്‍ പുതുവത്സരം പിറന്നത്.അല്‍പസമയത്തിനകംഅല്‍പസമയം കഴിഞ്ഞ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു.ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകിട്ട് അഞ്ചരയ്‌ക്ക് അമേരിക്കയിലെ ബേക്കര്‍ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുന്നത്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും പുതുവത്സരം പിറക്കും. ഏഴരയോടെ ക്യൂന്‍സ് ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിലും 2025 പിറക്കും.
ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ ചൈനയിലെ ബീജിംഗിലും ഹോങ്കോംഗിലും ഫിലീപ്പീന്‍സിലെ മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയ ശേഷം ഇന്ത്യയില്‍ പുതുവത്സരമെത്തും. അമേരിക്കയിലെ ബേക്കര്‍ ഐലന്റിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: