- പിഎച്ച്ഡി പ്രവേശന വിവരങ്ങള്‍ www.iimk.ac.in/dpm ല്‍
- ജനവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കോടെ പിജി
- സ്‌റ്റൈപ്പന്റ് പ്രതിമാസം 42,000-50,000 രൂപ + നാല് വര്‍ഷത്തേക്ക് 120000 രൂപ കണ്ടിജന്‍സി ഗ്രാന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2025 വര്‍ഷത്തെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇക്കണോമിക്‌സ്, ഫിനാ
ന്‍സ്, അക്കൗണ്ടിങ് ആന്റ് കണ്‍ട്രോള്‍, ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമെന്‍ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് ആന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്- സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. 5 വര്‍ഷത്തിനകം ഗവേഷണ പഠനം പൂര്‍ത്തിയാക്കാം.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം.
50 ശതമാനം മാര്‍ക്കോടെ ബിരുദവും സിഎ/ഐസിഡബ്ല്യുഎ/സിഎസ് പ്രൊഫഷണല്‍ യോഗ്യതയും അല്ലെങ്കില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാതെ 4 വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദമുള്ളവരെയും പരിഗണിക്കും.
യോഗ്യതാ പരീക്ഷയില്‍ എസ്‌സി/എസ്ടി/പിഡബ്ല്യൂഡി/ഒബിസി-നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും.
അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ജൂണ്‍ 30 നകം യോഗ്യതതെളിയിക്കണം. പ്രായപരിധിയില്ല.
പ്രാബല്യത്തിലുള്ള ഐഐഎം-കാറ്റ്/ഗേറ്റ്/യുജിസി നെറ്റ്/ജിമാറ്റ്/ജിആര്‍ഇ/ഐഐഎം ബി ടെസ്റ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. 2025 ഫെബ്രുവരി 2 ന് ഐഐഎം ബാംഗ്ലൂര്‍ നടത്തുന്ന ‘ഐഐഎംബി’ ടെസ്റ്റിന് ജനുവരി 24 നകം രജിസ്റ്റര്‍ ചെയ്യാം.
ഐഐഎം പിഎച്ച്ഡി പ്രവേശന വിവരങ്ങള്‍ www.iimk.ac.in/dpm വെബ്‌സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് ഒറ്റ സ്‌പെഷ്യലൈസേഷന് 1000 രൂപ. രണ്ട് സ്‌പെഷ്യലൈസേഷന് 1500 രൂപ. ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെലക്ഷന്‍ നടപടികള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫെലോഷിപ്പ്/ഗ്രാന്റ്: പ്രവേശനം നേടുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 42000 രൂപയും രണ്ടാം വര്‍ഷം 45000 രൂപയും തുടര്‍നുള്ള വര്‍ഷങ്ങളില്‍ 50000 രൂപയുമാണ് ഫെലോഷിപ്പ്/സ്‌റ്റൈപ്പന്റ്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കും. നാല് വര്‍ഷത്തേക്ക് വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 1,20,000 രൂപയും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കാമ്പസിനുള്ളില്‍ മികച്ച താമസസൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: