തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍ പ്രവേശിച്ചു. ജനുവരി നാല് വരെയാണ് അവധി.
ഈ ദിവസങ്ങളില്‍ എഡിജിപി മനോജ് ഏബ്രഹാമിനാണ് പൊലീസ് മേധാവിയുടെ ചുമതല. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
കൊച്ചിയില്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമതോമസ് എം എല്‍ എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ എ ഡി ജി പി മനോജ് എബ്രഹാം പൊലീസിന് നിര്‍ദ്ദേശം നല്‍കി.സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: