പട്ന ; വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും , രാമക്ഷേത്രട്രസ്റ്റ് അംഗവുമായിരുന്ന ആചാര്യ കിഷോർ കുനാൽ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.പട്‌നയിലെ മഹാവീർ മന്ദിർ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു.
ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ട കിഷോർ കുനാലിനെ ഉടൻ തന്നെ മഹാവീർ വത്സല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയോധ്യ രാം മന്ദിർ ട്രസ്റ്റിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും ബിഹാർ സ്റ്റേറ്റ് റിലീജിയസ് ബോർഡിന്റെ തലവനുമായിരുന്നു അദ്ദേഹം.1972 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കിഷോർ കുനാൽ സാമൂഹിക സേവനത്തിനായി സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു.
മഹാവീർ മന്ദിർ ട്രസ്റ്റ് ബോർഡ് പട്‌നയിൽ നിരവധി സ്‌കൂളുകളും കാൻസർ ആശുപത്രികളും നടത്തുന്നുണ്ട്.ഇതിന്റെ ചുമതലയും കിഷോർ കുനാലിനായിരുന്നു.അയോധ്യയിൽ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ആചാര്യ കിഷോർ കുനാലിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നൽകിയത് 10 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: