ചെന്നൈ : തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമക്കേസ് പോലീസ് തെറ്റായി കൈകാര്യം ചെയ്തതിനെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എബിവിപി ദേശീയ നേതൃത്വം.
ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധിച്ചതിന് എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജ് ഡിയെയും മറ്റ് വിദ്യാർത്ഥി പ്രവർത്തകരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരശൈവാക്കത്തുള്ള എബിവിപിയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഓഫീസിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുറ്റവാളിയായ ജ്ഞാനശേഖരനെതിരെ കർശന നടപടിയെടുക്കണമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ വിയോജിപ്പുകളെ അടിച്ചമർത്താനാണ് ഡിഎംകെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ കൂടുതൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ചോർച്ച തടയുന്നതിന് പോലീസ് ശ്രമിക്കണമെന്നും സോളങ്കി പറഞ്ഞു.
മാത്രമല്ല പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിച്ചതിന് അറസ്റ്റിലായ യുവരാജ് ഡിയെയും മറ്റ് പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
അതേ സമയം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുത്തതും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോടൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ഡിഎംകെയുമായി ബന്ധമുള്ളയാളാണെന്ന വെളിപ്പെടുത്തലിന് തെളിവാണ്. ഇതിന് പിന്നാലെ ജനരോഷം രൂക്ഷമായതായും യുവരാജ് പ്രതിഷേധ പ്രകടനത്തിനിടെ പറഞ്ഞു. അണ്ണാ സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ കാമ്പസിൽ ഇത്തരമൊരു കുറ്റകൃത്യം സംഭവിക്കാൻ അനുവദിച്ച വീഴ്ചകളിൽ സ്റ്റാലിൻ നേരിട്ട് പങ്കാളിയാണെന്നും യുവരാജ് ആരോപിച്ചു.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സ്റ്റാലിൻ ഏറ്റെടുക്കണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: