തനിക്ക് കാരവൻ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത് എന്ന് നടി ശോഭന. കാരവനിൽ കയറി ഇരുന്നാൽ സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. പലരുടെയും നിർബന്ധപ്രകാരം ആണ് കാരവനുള്ളിൽ സമയം ചിലവഴിക്കുന്നത് എന്നും ശോഭന പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
പണ്ട് കാലത്ത് ഷൂട്ടിംഗ് സെറ്റിൽ പോയി കഴിഞ്ഞാൽ വസ്ത്രം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. ആ മറയിൽ നിന്നും വസ്ത്രം മാറും. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വസ്ത്രം മാറി വരും. ഏതെങ്കിലും വീട്ടിലാണ് കോസ്റ്റിയൂം ചേഞ്ച് എന്ന് പറഞ്ഞാൽ അവിടെ പോയി വേഗം വസ്ത്രം മാറും. സമയം ഉണ്ടെങ്കിൽ കിടന്ന് ഉറങ്ങും. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റിൽ ആയിരുന്നു. എന്റെ തലമുറയിൽപ്പെട്ട സുഹാസിനി, രാധിക, ഖുശ്ബു എല്ലാവരും അങ്ങനെയാണ്.
എന്നെ സംബന്ധിച്ച് കാരൻ ഒരു ശല്യമാണ്. വേണ്ടെന്ന് പറഞ്ഞാലും നൽകും. അതിനുള്ളിൽ പോയി വിശ്രമിക്കാൻ നിർബന്ധിയ്‌ക്കും. കയറി ഇറങ്ങി മുട്ട് വേദനിയ്‌ക്കും. സുഹൃൃത്തുക്കളുമായുള്ള കണക്ഷൻ കാരവൻ കളയും. മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. ഒരു തറവാട്ടിലാണ് ഷൂട്ട് എങ്കിൽ അവിടെ ഇരുന്നാൽ നമുക്ക് ഒരു കണക്ഷൻ കിട്ടും. മറ്റ് ആർട്ടിസ്റ്റുകൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ കഴിയും. കഥയോടും കഥാപാത്രത്തോടും അവിടുത്തെ സാഹചര്യത്തോടുമെല്ലാം ഒരു ബന്ധം തോന്നും. കാരവനിൽ ഇത് ഉണ്ടാകില്ല. കാരവന് പകരം ഏതെങ്കിലും മുറിയിൽ ഇരിക്കുകയാണ് ഞാൻ ചെയ്യാറ്.
കാരവൻ ഇപ്പോൾ ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. കൽക്കി സിനിമയുടെ സെറ്റിൽ മേക്കപ്പ് ഇട്ട ചെറിയ പ്ലാസ്റ്റിക് കസേരയിൽ ആണ് ബച്ചൻ സാർ ഇരുന്നത്. അദ്ദേഹത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ ദിവസ വാടക നൽകി കാരവൻ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിൽ ഇരിക്കില്ല. അത് ഒട്ടും സുഖപ്രദം അല്ലെന്നും ശോഭന കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: