കൊൽക്കത്ത : വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ച കേസിൽ അന്വേഷണം മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് പാസ്‌പോർട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഈ രേഖകളിൽ നൽകിയിരിക്കുന്ന വിലാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബരാസത്ത് മുനിസിപ്പാലിറ്റി, ബംഗോൺ മുനിസിപ്പാലിറ്റി, ദത്തപുക്കൂറിലെ കടംബാഗച്ചി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു . എന്നാൽ പൊലീസ് നൽകിയ വിലാസങ്ങൾ നിലവിലില്ലെന്നാണ് തദ്ദേശഭരണ വകുപ്പുകൾ വ്യക്തമാക്കിയിരിക്കുന്നത് .
പശ്ചിമ ബംഗാൾ ബോർഡ് മാർക്ക് ലിസ്റ്റ്, അഡ്മിറ്റ് കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകളാണ് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കാൻ ഉപയോഗിച്ചത്. പാസ്‌പോർട്ട് നടപടികളിലെ പിഴവുകൾ ചർച്ച ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർക്ക് കർശനമായ മാർഗനിർദേശങ്ങൾ നൽകിയതായും പോലീസ് കമ്മീഷണർ മനോജ് വർമ്മ പറഞ്ഞു.
വ്യാജ പാസ്‌പോർട്ട് കേസിൽ 5 ക്രിമിനലുകൾക്കൊപ്പം പ്രത്യേക അന്വേഷണ സംഘം ദത്താപുക്കൂർ സ്വദേശി മൊക്താർ ആലമിനെയും അറസ്റ്റ് ചെയ്തു. 2021-ൽ സമാനമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് ആലം. വ്യാജ പാസ്‌പോർട്ടുകളും രേഖകളും 2 മുതൽ 5 ലക്ഷം രൂപ വരെ വാങ്ങി വിൽപന നടത്തിയിരുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: