മുംബൈ: വിമര്‍ശനങ്ങളില്‍ നിന്നും എതിര്‍പ്പുകളില്‍ നിന്നും കരുത്താര്‍ജ്ജിക്കുന്നവനാണ് അദാനി. ഇപ്പോഴിതാ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജി കൈക്കൂലിക്കുറ്റം ചാര്‍ത്തിയെങ്കിലും ഇത്തരം ഉമ്മാക്കികളെ മുഴുവന്‍ തൃണവല്‍ഗണിച്ച് സ്വന്തം കര്‍മ്മത്തില്‍ വ്യാപൃതനാണ് അദാനി. ഇപ്പോഴിതാ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 450 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്. എട്ട് ഹാര്‍ബര്‍ ടഗുകള്‍ നിര്‍മ്മിക്കാനാണ് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.
കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ അനുബന്ധ കമ്പനിയാണ് ഉഡുപ്പി ഷി പ് യാര്‍ഡ്. തെബ് മാ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 1984ല്‍ ഉണ്ടായിരുന്ന കമ്പനിയാണ് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ്. എന്നാല്‍ 2020ല്‍ ഈ കമ്പനിയെ കൊച്ചിന്‍ ഷിപ് യാര്‍ഡ് ഏറ്റെടുത്തു. 2022ലാണ് ഈ കമ്പനിയുടെ പേര് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് എന്നാക്കി മാറ്റിയത്.
2026 ഡിസംബര്‍ മുതല്‍ ഹാര്‍ബര്‍ ടഗുകള്‍ അദാനി പോര്‍ട്ടിന് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് നല്‍കിത്തുടങ്ങും. 2028ല്‍ മെയ് മാസത്തോടെ വിതരണം അവസാനിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ചരക്ക് കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷയും കാര്യക്ഷമതയും കൂട്ടാന്‍ ഹാര്‍ബര്‍ ടഗുകള്‍ക്ക് കഴിയും.
നേരത്തെ അദാനി പോര്‍ട്ട് രണ്ട് 62 ടണ്‍ ബൊല്ലാര്‍ഡ് പുള്‍ എഎസ് ഡി നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇത് രണ്ടും സമയബന്ധിതമായി കൊച്ചിന്‍ ഷിപ് യാര്‍ഡ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: