സംഭാൽ : ഉത്തർപ്രദേശിലെ സംഭാലിൽ കോടതി ഉത്തരവിട്ട പള്ളി സർവേയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. റിഹാർ (37), അദ്‌നാൻ (24) എന്നിവരാണ് പിടിയിലായത്.
ഇവരിൽ ഒരാളെ ദൽഹിയിലെ ബട്‌ല ഹൗസിൽ നിന്നും മറ്റെയാളെ ദൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സംഭാൽ പോലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു. ഇവർക്കെതിരെ ക്രിമിനൽ നിയമ ഭേദഗതി (സിഎൽഎ) നിയമത്തിലെ സെക്ഷൻ 7, പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേ സമയം സംഭാൽ അക്രമത്തിൽ ഇതുവരെ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നവംബർ 24 ന് ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയെ തുടർന്ന് കോട് ഗാർവി മേഖലയിൽ ഉണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: