എംടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയിലും തീര്‍ത്തിരിക്കുന്നത് നികത്താകാത്ത വിടവാണ്. മലയാള സിനിമയെ തന്നെ ഉടച്ചു വാര്‍ത്ത സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത എംടിയ്‌ക്ക് അനുശോചനം അറിയിക്കാന്‍ താരങ്ങള്‍ ഓടിയെത്തുകയാണ്. ഇതിനിടെ നടന്‍ സുരാജ് വെഞ്ഞാറമൂട് എംടിയെ അവസാന നോക്ക് കാണാനെത്തുന്ന വീഡിയോ വൈറലാവുകയാണ്.
അതേസമയം വീഡിയോ സുരാജിന് വിമര്‍ശനത്തിന് ഇടയാക്കുകയാണ്. കൂളിംഗ് ഗ്ലാസ് ധരിച്ച് വന്നതിനാണ് സുരാജിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. നിരവധി പേരാണ് വീഡിയോകള്‍ക്ക് താഴെ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ബട്ടർഫ്ളെെ എന്‍റർടെയ്ന്‍മെന്‍റ് പങ്കുവച്ച വീഡിയോയാണ് വെെറലാകുന്നത്.
കണ്ണിന് ചുവപ്പു രോഗം ഉണ്ടെന്ന് തോന്നുന്നു. കറുത്ത കണ്ണട വെച്ച് മരണ വീട്ടില്‍ ചെല്ലാന്‍ . പരിസരബോധമില്ല, വീഗാലാന്‍ഡില്‍ ടൂറിനു പോകുന്നത് പോലെയാ പോകുന്നെ, കഷ്ടം ഇവനൊക്കെ മരണവീട്ടില്‍ ചെല്ലുന്നതും ഇങ്ങനെ ആണോ, ചെവിയില് കുന്ത്രാണ്ടം കുത്തി എവിടെ പോകുവാണ്, ഡാന്‍സ് കളിക്കാനാണോ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ?, ഒരു മരണ വീട്ടില്‍ വരുന്ന കോലം, രണ്ട് കണ്ണിനും ഓപ്പറേഷന്‍ കഴിഞ്ഞു ഹോസ്പിറ്റലില്‍ വിശ്രമിക്കുന്ന സമയതാണ് മരണ വിവരം അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു, അല്പന് അര്‍ത്ഥം കിട്ടിയാല്‍, ഇവന്‍ യഥാര്‍ത്ഥ ജീവിതത്തിലും കോമാളിയാണോ” എന്നിങ്ങനെയാണ് വിമര്‍ശനം.
അര്‍ത്ഥമില്ലാത്തവന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും. ഇപ്പൊ കണ്ടു, വിവരം കൂടിയാലും പ്രശ്‌നം ആണ് അത് നടനായാലും ആരായാലും, കാലമേ നന്ദി, മരിച്ചു പോയ ഒരാളെ കാണാന്‍ കൂളിംഗ് ക്ലാസും വെച്ച്. അമേരിക്കയില്‍ ടൂര്‍ പോകുന്ന പോലെ വന്ന പ്രശനം ഇല്ല ഒരാള്‍ സെല്‍ഫി എടുത്താല്‍ ആണോ പ്രശ്‌നം, കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. എല്ലായിടത്തും കൂളിംഗ് ഗ്ലാസ് മാറ്റാതെ ആണ് നടക്കുന്നത്. എന്തോ സംഭവം ഉണ്ട്.” എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം സുരാജിനെ പിന്തുണച്ചും ചിലരെത്തുന്നുണ്ട്.
പോകുന്ന വഴി കൂളിംഗ് ഗ്ലാസ് വെച്ചാല്‍ എന്താണ്. ബോഡിയുടെ മുന്നില്‍ വെക്കാതെ ഇരുന്നാല്‍ പോരെ, ഇതില്‍ ഒന്നും ഒരു തെറ്റ് ഇല്ല മരണം കണ്ടിട്ട് തിരിച്ചു പോകുന്നു വഴയില്‍ ആണ് ഈ സെല്‍ഫി. പിന്നെ മരിച്ചത് അകാല മരണം ഒന്നും അല്ല ജീവിച്ചു തീര്‍ത്ത മനുഷ്യന്‍ ആണ്. അപ്പോള്‍ ആരും അങ്ങനെ ദുഃഖം കാണിക്കാറില്ല.. നമ്മുടെ ഇവിടെ ആയാലും പ്രായം ചെന്നവര്‍ മരിച്ചാല്‍ കരയാറില്ല.. എല്ലാരും ഒത്തു കൂടുമ്പോള്‍ സംസാരം കാര്യം ങ്ങള്‍ ഒക്കെ തന്നെ, ഈ സെല്‍ഫി എടുക്കാന്‍ നിന്നില്ലങ്കില്‍ നാളെ പുള്ളിയെ എയറിലാക്കും പോസ്റ്റ്മാന്‍ ഉല്‍പ്പടെ എന്നതാണ് സത്യം.” എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.
അതേസമയം എംടിയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കാനായി മോഹന്‍ലാല്‍ അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടി വിദേശത്താണുള്ളത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വെെറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: