കാസര്‍ഗോഡ്: വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന സംഭവത്തില്‍ കര്‍ണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്.
ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റവെ സമീപത്തെ വൈദ്യതി കമ്പിയില്‍ തട്ടിയാണ് അപകടം. ഉടന്‍ തന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: