India

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം; 24 പേര്‍ക്ക് പരിക്ക്

Published by

ഭീംതാല്‍: ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.

എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുകയായിരുന്നു. ഇതിനേതുടർന്ന് വാഹനം സമീപത്തുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. പോലീസും എസ്ഡിആര്‍എഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by