വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍
അസിസ്റ്റന്റ് സെക്രട്ടറി/അക്കൗണ്ടന്റ്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം
ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് (ഡിപിഐ ജംഗ്ഷന്, തൈക്കാട് പിഒ, തിരുവനന്തപുരം 14) അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍ ലഭിക്കും.
ജൂനിയര്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 13/2024), വിവിധ സഹകരണസംഘം/ബാങ്കുകളിലായി 263 ഒഴിവുകള്‍. ഓരോ സ്ഥാപനത്തിലും ലഭ്യമായ ഒഴിവുകള്‍, ശമ്പള നിരക്ക്, സംവരണം അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് (ജെഡിസി), ബികോം (സഹകരണം) ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (എച്ഡിസി)എച്ഡിസി& ബിഎംയോഗ്യതും-അല്ലെങ്കില്‍ ബിഎസ്സി (സഹകരണം ആന്റ് ബാങ്കിങ്) ബിരുദം ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2024 ല്‍ 18-40 വയസ്.
ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 16/2024) ഒഴിവ് 1 (ജനറല്‍), ശമ്പള നിരക്ക് 18300-46830 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ് ലോവര്‍. പ്രായപരിധി 18-40 വയസ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 15/2024), വിവിധ സ്ഥാപനങ്ങളിലായി 7 ഒഴിവുകള്‍. യോഗ്യത: ബിരുദവും ഡാറ്റാ എന്‍ട്രി കോഴ്സ് പാസായ അംഗീകൃത സര്‍ട്ടിഫിക്കറ്റും, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്.
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അക്കൗണ്ടന്റ്/ഇന്റേണല്‍ ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 12/2024), ഒഴിവുകള്‍- വിവിധ സ്ഥാപനങ്ങളിലായി 15. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ എച്ച്ഡിസി ആന്റ് ബിഎം/ബികോം/ബിഎസ്സി അല്ലെങ്കില്‍ എംഎസ്സി (സഹകരണം ആന്റ് ബാങ്കിങ്) (50% മാര്‍ക്കില്‍ കുറയരുത്). പ്രായപരിധി 18-40 വയസ്.
സെക്രട്ടറി (കാറ്റഗറി നമ്പര്‍ 11/2024), വിവിധ സ്ഥാപനങ്ങളിലായി 3 ഒഴിവുകള്‍. യോഗ്യത: ബിരുദവും എച്ച്ഡിസി ആന്റ് ബിഎമ്മും സഹകരണ ബാങ്കില്‍നിന്നും അക്കൗണ്ടന്റ് തസ്തികയില്‍ 7 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബിഎസ്സി (സഹകരണം ആന്റ് ബാങ്കിങ്) ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ എംബിഎ/എംകോം (ഫിനാന്‍സ്) അല്ലെങ്കില്‍ ബികോം (സഹകരണം) ബിരുദവും അക്കൗണ്ടന്റായി 7 വര്‍ഷത്തെ പരിചയവും. പ്രായപരിധി 18-40 വയസ്.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (കാറ്റഗറി നമ്പര്‍ 14/2024), ഒഴിവ് 1 (ജനറല്‍), ശമ്പള നിരക്ക് 24730-68810 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി/എംസിഎ/എംഎസ്സി, സിഎസ്/ഐടി) (റെഡ്ഹാറ്റ് സര്ട്ടിഫിക്കേഷന് അഭിലഷണീയം), ബന്ധപ്പെട്ട മേഖലകളില്‍ 3 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം. പ്രായപരിധി 18-40 വയസ്.
പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം. ഫീസ് ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിന്
150 രൂപയും തുടര്‍ന്നുള്ള ഓരോന്നിനും 50 രൂപ വീതവുമാണ്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റ് വഴി ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: