ന്യൂഡല്‍ഹി: കേരളത്തിലെ വൃക്ഷസമ്പത്തില് വലിയ കുറവ് നേരിടുന്നുവെന്ന് ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് . മൊത്തം വിസ്തൃതിയില്‍ മൂന്നു വര്‍ഷത്തിനിടെ 119.66 ചതുരശ്ര കിലോമീറ്ററിന്റെ കുറവാണ് കാണിക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ വനാവരണത്തിലും കുറവ് വന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് വനവിസ്ത്രൃതിയില് 7.10 ചതുരശ്ര കിലോമീറ്ററിന്റെ കുറവുണ്ടായി .
കേരളത്തിലെ വൃക്ഷസമ്പത്ത് 2021ല്‍ 3025 ചതുരശ്ര കിലോമീറ്ററായിരുന്നത് പുതിയ റിപ്പോര്‍ട്ട് പ്രകാരം 2905 ആയി. കേരളം മൊത്തത്തിലെടുത്താല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനാവരണത്തില്‍ വര്‍ദ്ധനയുണ്ട്. സ്വാഭാവിക വനങ്ങള്‍ക്കൊപ്പം തോട്ടങ്ങള്‍ കൂടി കണക്കില്‍ പെടുമെന്നതിനാലാണ് ഈ വര്‍ദ്ധന. ഹരിത വിസ്തൃതിയില്‍ രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടയില്‍ ഉണ്ടായ പുരോഗതി 1445.81 കിലോമീറ്ററാണെങ്കില്‍ കേരളത്തിലേത് കേവലം 13.76 കിലോമീറ്റര്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: