Kerala

കെ.സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് അപ്ലിക്കേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അടക്കം കൂടുതല്‍ മാപ്പുകള്‍ ഉള്‍പ്പെടുത്തുന്നു

Published by

തിരുവനന്തപുരം: നിര്‍മ്മാണ നിയന്ത്രണമുള്ള മേഖലകള്‍ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന കൂടുതല്‍ മാപ്പുകള്‍ തദ്ദേശസ്വയംഭരണവകുപ്പിന്‌റെ ഏകീകൃത സോഫ്റ്റ്വെയറായ കെ. സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നു. ഭൂമി വാങ്ങുന്നതിനു മുന്‍പ് തന്നെ സോഫ്റ്റ്വെയറിലെ നോ യുവര്‍ ലാന്‍ഡ് അപ്ലിക്കേഷന്‍വഴി ആ പ്രദേശത്ത് നിര്‍മ്മാണ നിരോധനമോ നിയന്ത്രണമോ ഉണ്ടോ എന്ന് അറിയാനാകും. നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവ അറിയാനുള്ള മാപ്പുകളാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്. ഒരു പ്രദേശത്ത് നിശ്ചിതകാലത്തേക്ക് നിര്‍മ്മാണം നിയന്ത്രിക്കണമെങ്കില്‍ അത് കെ. സ്മാര്‍ട്ട് വഴി ചെയ്യാനാകും. വിമാനത്താവളം, റെയില്‍വേ ബഫര്‍ ഹൈടെന്‍ഷന്‍ ടവര്‍ തുടങ്ങിയ ആപ്പുകള്‍ നിലവിലുണ്ട്.
അടുത്തവര്‍ഷം കെട്ടിടത്തിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കാള്ളുന്ന ഡിജി ഡോര്‍ പിന്‍ നടപ്പില്‍ വരുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അനുമതികള്‍ക്കും ഈ നമ്പര്‍ ബാധകമാകും. താണ് ഈ നമ്പര്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by