തിരുവനന്തപുരം: 3000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളും സെല്‍ഫ് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്താന്‍ തദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചെയര്‍മാനും ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായ ചട്ട ഭേദഗതി കമ്മിറ്റി നിര്‍ദേശിച്ചു. ഉയരം കണക്കിലെടുക്കാതെ ഇവയ്‌ക്ക് സെല്‍ഫ് പെര്‍മിറ്റ് നല്‍കും. തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കിയ കെ.സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വഴിയുള്ള സെല്‍ഫ് പെര്‍മിറ്റിന് നിലവില്‍ രണ്ട് നിലയോ ഏഴു മീറ്റര്‍ ഉയരമോ എന്ന പരിധി നിലവിലുണ്ട് .അതിലാണ് ഭേദഗതി. ചൂടു കുറയ്‌ക്കാനായി ഉയരം കൂട്ടുന്ന പുതിയ രീതി വ്യാപകമായതോടെയാണ് ഉയരം മാനദണ്ഡമാകരുതെന്ന് നിര്‍ദേശിച്ചത്.
ഉദ്യോഗസ്ഥര്‍ നേരിട്ടല്ല, എ.ഐ ടൂള്‍ ഉപയോഗിച്ചാണ് കെ. സ്മാര്‍ട്ടില്‍ രേഖകളുടെ പരിശോധന. വലിയ പ്‌ളോട്ടില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് സെറ്റ് ബാക്ക് സൈറ്റ് ക്‌ളിയറന്‍സ് പ്രശ്‌നമാവില്ല. ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നതു വഴി അഴിമതി കുറയ്‌ക്കാനാവും എന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: