India

മ്യാന്മാറിൽ നിന്ന് 60,000 റോഹിങ്ക്യൻ ഇസ്ലാമിസ്റ്റുകൾ ബംഗ്ലാദേശിലേയ്‌ക്ക് : ഇന്ത്യയിലേയ്‌ക്ക് കടന്നേക്കുമെന്ന് ആശങ്ക : നിരീക്ഷണം ശക്തം

Published by

ധാക്ക : മ്യാൻമറിലെ ജുണ്ട സൈനിക ഗവൺമെൻ്റും വിമത അരാകൻ സൈന്യവും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നതിനിടെ റോഹിങ്ക്യകൾ ബംഗ്ലാദേശിലേയ്‌ക്ക് പലായനം ചെയ്യുന്നു. റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം കാരണം, ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിലും അഴിമതി വർദ്ധിച്ചു. പണം വാങ്ങി റോഹിങ്ക്യകളെ അതിർത്തി കടത്തി വിടുന്നവരും സജീവമാണ്.

‘ ഇനിയും റോഹിങ്ക്യൻ അഭയാർഥികളെ വരാൻ അനുവദിക്കാനാവില്ലെന്നതാണ് മ്യാൻമർ വിഷയത്തിൽ ഞങ്ങളുടെ നിലപാടെന്നും എന്നിട്ടും ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് 60,000 റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ബംഗ്ലാദേശിലേക്ക് വരാൻ ഞങ്ങൾ അനുമതി നൽകിയത്, ഞങ്ങൾ അവരെ ബംഗ്ലാദേശിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെങ്കിലും, അവർ വ്യത്യസ്ത വഴികളിലൂടെ ഇവിടെയെത്തി.‘ – ‘ ബംഗ്ലാദേശിലെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈൻ പറഞ്ഞു.

അതേസമയം ഇത്തരത്തിൽ ബംഗ്ലാദേശിലേയ്‌ക്ക് വരുന്ന റോഹിങ്ക്യകൾ ഇന്ത്യയ്‌ക്കും ഭീഷണിയാകുമെന്നാണ് സൂചന . അനധികൃതമായി ഇവർ അതിർത്തി കടന്ന് ഇന്ത്യയിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല . കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് ഭീകരനെ അസം പോലീസെത്തി പിടികൂടിയത് . അതുകൊണ്ട് തന്നെ സൈന്യമടക്കം അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by