കൊച്ചി: ഓപ്പണിംഗ് ദിനത്തിൽ തന്നെ 4.5 കോടി രൂപ കളക്ഷൻ നേടി തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി എത്തിയിട്ടും തിയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് പടമാണ് മാർക്കോയെന്നാണ് പൊതു അഭിപ്രായം. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണിയുടെ നൂറ് കോടി ചിത്രം മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം
പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം, ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾ അപമാനം എല്ലാത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു അതിന്റെ അടുത്ത തെളിവാണ് മാർക്കോ.കാത്തിരിക്കുന്നു അളിയാ നമ്മുടെ അടുത്ത സിനിമയ്‌ക്കായി ,മാസ്സ് എന്നാണ് അഭിലാഷ് പിള്ള കുറിച്ചിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോ എന്ന സിനിമയൊരുക്കിയത്.ജനുവരി 20നാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.മലയാളത്തിലെ മോസ്റ്റ് വയലൻറ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് റിലീസ് ദിനത്തിൽത്തന്നെ എത്തിയ പ്രേക്ഷകാഭിപ്രായം
പ്രതികരിക്കാൻ ഇവിടെ എഴുതുക