വാഷിംഗ്ടണ്‍: യുഎസില്‍ നടന്ന ഒരു ചടങ്ങില്‍ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സ്വീകരണം നടത്തിയപ്പോള്‍ മുഹമ്മദ് യൂനസ് പറഞ്ഞ ഒരു വാചകം ഇതാണ്:” ഈ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. കൃത്യമായും സൂക്ഷ്മമായും ആസൂത്രണം ചെയ്ത കലാപമാണ്.”. അതായത് അമേരിക്കയിലെ ചില ഗ്രൂപ്പുകളുടെ കൂടി പിന്‍ബലത്തോടെ നടത്തിയ കലാപമായിരുന്നു ഷേഖ് ഹസീനയെ അട്ടമറിക്കുകയും ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്ത കലാപം. ക്ലിന്റണ് ഗ്ലോബല്‍ ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് ഈ കലാപകാരികളെ അംഗീകരിക്കുന്ന വേദി ഒരുക്കിയത്. ബംഗ്ലാദേശിലെ കലാപകാരികള്‍ക്കും മുഹമ്മദ് യൂനസിനും ഒപ്പം ബില്‍ ക്ലിന്റണും സന്നിഹിതനായിരുന്നു.
“He’s the brain behind the [American] color revolution. But nobody even knew that the student protests were carefully organized”
— Bangladesh’s new leader Yunus introduces the US mercenary at the Clinton Global Initiative in the US.
Bill & Hillary Clinton are friends of Yunus… pic.twitter.com/Kv9zizQCpl
— S.L. Kanthan (@Kanthan2030) September 30, 2024
അതുപോലെ മുഹമ്മദ് യൂനസ് എന്ന നേതാവിനെയും പൊടുന്നനെ തെരഞ്ഞെടുത്തതല്ല. അമേരിക്ക ആസ്ഥാനമായ പല എന്‍ജിഒകളുടെയും പ്രിയപുത്രനാണ് മുഹമ്മദ് യൂനസ്. ഗ്രാമീണ്‍ബാങ്ക് എന്ന പാവങ്ങള്‍ക്ക് ചെറിയ തുക വായ്പ നല്‍കുക എന്ന സങ്കല്പത്തോടെ ആരംഭിച്ച ബാങ്കില്‍ നിന്നും 100 കോടിരൂപ തട്ടിയിട്ടും മുഹമ്മദ് യൂനസിനെ ശിക്ഷിക്കാന്‍ യുഎസ് ഗ്രൂപ്പുകള്‍ തയ്യാറായില്ല. പകരം അദ്ദേഹത്തിന് നോബല്‍ സമ്മാനം സംഘടിപ്പിച്ച് കൊടുത്തു.
യുഎസില്‍ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കിയ ചടങ്ങില്‍ ബില്‍ ക്ലിന്റണും പങ്കെടുത്തിരുന്നു. ഇതിനര്‍ത്ഥം മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് രഹസ്യഗ്രൂപ്പില്‍ ബില്‍ ക്ലിന്റണും അംഗമാണെന്നാണ്. ഹിലരി ക്ലിന്റണ് നേരത്തെ മുഹമ്മദ് യൂനസിന്റെ സുഹൃത്തായിരുന്നു.
ബംഗ്ലാദേശ് കലാപം നടത്തിയ വിദ്യാര്‍ത്ഥികള്‍ കോട്ട് ധരിച്ച് യാതൊരു സങ്കോചവുമില്ലാതെയാണ് യുഎസിലെ സ്വീകരണവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അവരെ ആശംസിച്ചുകൊണ്ട് മുഹമ്മദ് യൂനസ് പ്രസംഗിക്കുമ്പോള്‍ ആവേശത്തോടെ ബില്‍ ക്ലിന്റണ് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മുഹമ്മദ് യൂനസ് പറയുന്നത് കേള്‍ക്കൂ:”ഈ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒന്നാണ്. താനല്ല ഇതൊന്നും ആസൂത്രണം ചെയ്തത് എന്നാണ് ഇയാള്‍ (കലാപത്തിന് നേതൃത്വം നല്കിയ ഒരാളെ ചൂണ്ടിക്കൊണ്ട്) അവകാശപ്പെടുന്നത്. ഇനി കലാപത്തിന് നേതൃത്വം നല്‍കിയവരുടെ കാര്യം എടുക്കാം. ആളുകള്‍ക്ക് ആരാണ് ലീഡര്‍ എന്ന് അറിയാത്ത മാതിരിയാണ് കലാപം നടന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരാളെ കലാപത്തിന്റെ സൂത്രധാരന്‍ എന്ന് പറഞ്ഞ് പിടികൂടാനാവില്ല.
പുതിയ രീതിയിലുള്ള കൊളോണിയലിസം തന്നെയാണോ സാമൂഹ്യസേവനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന എന്‍ജിഒ ഫണ്ടിംഗിലൂടെ ചെയ്യുന്നത്? പണ്ട് നേരിട്ട് ആയുധവുമായി കടന്ന് വന്ന് രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം പണം നല്കി ആ രാജ്യത്തിലെ മിടുക്കും ബുദ്ധിയുമുള്ള കൂറെപ്പേരെ എന്‍ജിഒകളുടെ ഭാഗമാക്കുന്നു. പിന്നീട് അവരെ ഉപയോഗിച്ചും മറ്റ് ചില രാഷ്ട്രീയ, ബിസിനസ് വ്യക്തിത്വങ്ങളെയും പിടിച്ച് കലാപം നടത്തി അധികാരം പിടിക്കുന്നു. പിന്നീട് പാവ പോലുള്ള ഒരാളെ നേതാവായി നിയോഗിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റ് ചെയ്യുന്നത്. ആരെല്ലാമാണ് ഡീപ് സ്റ്റേറ്റിലെ അംഗങ്ങള്‍? ഇതില്‍ യുഎസ് സര്‍ക്കാരിലെ ചിലര്‍ അതീവ രഹസ്യ അംഗങ്ങളാണ്. ഇതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസുള്ളവര്‍ (എഫ് ബിഐ, സിഐഎ പോലുള്ളവയില്‍പ്പെട്ടവര്‍) അംഗങ്ങളായിരിക്കും. അതുപോലെ സാമ്പത്തിക, വ്യാവസായിക സ്ഥാപനങ്ങളും നേതാക്കളും ഉള്‍പ്പെട്ടിരിക്കും. ഇങ്ങിനെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അധികാരം പ്രയോഗിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന ശക്തന്മാരുടെ ഒരു ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ അധികാരം പിടിച്ചെടുക്കുന്നു.
ഇപ്പോള്‍ ബംഗ്ലാദേശില്‍ നടന്ന ഡീപ് സ്റ്റേറ്റ് ഓപ്പറേഷനില്‍ ബില്‍ ക്ലിന്റണും ഹിലരി ക്ലിന്റണും വരെ അംഗങ്ങളായിരിക്കാം. പക്ഷെ പുറത്തേക്ക് ഇവരുടെ ആരുടെയും പേര് വരുന്നില്ല. കഴിഞ്ഞ ദവണ ഡൊണാല്‍ഡ് ട്രംപ് യുഎസില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിച്ചിരുന്നതായി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആ ജീപ് സ്റ്രേറ്റില് ഒബാമ വരെ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. എന്‍ജിഒ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഘടനകളില്‍ മിക്കവാറും എല്ലാ മുന്‍ യുഎസ് പ്രസിഡന്റുമാരും അംഗങ്ങലാണ്. ഇവര്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗവുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: