കാസര്‍കോട്: കഴിഞ്ഞ ദിവസം അറസ്റ്റിലായ ബംഗ്ലാദേശ് പൗരന് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.പിടിയിലായ എം.ബി.ഷാദ് ഷെയ്ഖ് ബംഗ്ലാദേശ് തീവ്രവാദി സംഘടനയായ അന്‍സാറുള്ള ബംഗ്ലായുടെ സജീവ പ്രവര്‍ത്തകനാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
കാസര്‍കോഡ് പടന്നക്കാട്ടു നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അസാം പൊലീസ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഇയാളെ പിടികൂടിയത്.ഇതോടെയാണ് കാസര്‍കോഡ് പൊലീസിന് ഇയാളെക്കുറിച്ചുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
അസാമിലെ നിരവധി ബോംബ് സ്ഫോടനക്കേസുകളില്‍ ഷാദ് ഷെയ്ഖ് പ്രതിയാണ്. കെട്ടിട നിര്‍മാണത്തൊഴിലാളി എന്ന നിലയിലാണ് ഷാദ് ഷെയ്ഖ് കാസര്‍കോട് കഴിഞ്ഞ വന്നത്. 2018 മുതല്‍ ഇയാള്‍ കാസര്‍കോട് ഉണ്ടായിരുന്നു. ഉദുമ, കാസര്‍കോഡ് ടൗണ്‍, പടന്നക്കാട് മേഖലകളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: