മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി മലയാളികൾക്കിടയിലേക്ക് എത്തിയ രഞ്ജിനിയെ ഈ രംഗത്ത് കടത്തി വെട്ടാൻ ഇക്കാലത്ത് ആരും തന്നെയില്ലെന്ന് തന്നെ പറയേണ്ടിവരും. കേരളത്തിലും ഇന്ത്യക്ക് അകത്ത് പലയിടങ്ങളിലും വിദേശരാജ്യങ്ങളിലും പലതരത്തിലുള്ള ഷോകളിൽ രഞ്ജിനി നിറ സാന്നിധ്യമാണ്.
പലപ്പോഴും നിരവധി വിമർശനങ്ങളും ഗോസിപ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് രഞ്ജിനി. എന്നാൽ, വളരെ ബോൾഡ് ആയിട്ടുള്ള രഞ്ജിനി എല്ലാ വമർശനങ്ങളോടും വളരെ ശക്തമായി തന്നെ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ താരത്തെ കുറിച്ച് ഇറങ്ങിയ ഒരു ഗോസിപ്പിന് കൊടുത്ത ചുട്ട മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.
ഒരിക്കൽ ഒരു പാർട്ടിക്കിടെ മദ്യപിച്ച് ലക്ക് കെട്ട രഞ്ജിനിയെ ബൗൺസേഴ്‌സ് എടുത്തുകൊണ്ട് പോയെന്ന തരത്തിലുള്ള വീഡിയോ ആണ് വർഷങ്ങൾക്ക് മുമ്പ് പ്രചരിച്ചത്. ഈ വീഡിയോ ഈയടുത്ത് വീണ്ടും പ്രചരിച്ചിരുന്നു. എന്നാൽ, ഒരിക്കൽ ഒരു ഷോയ്‌ക്കിടെ ഇതേക്കുറിച്ച് ചോദിച്ച വ്യക്തിക്ക് തക്ക മറുപടി രഞ്ജിനി നൽകിയിരുന്നു.
താൻ കുറേ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും മദ്യപിക്കുന്ന ഒരാൾ തന്നെയാണെന്നും രഞ്ജിനി പറയുന്നു. കൂട്ടുകാർക്കൊപ്പമാണ് താൻ മദ്യപിക്കാറ്. എന്നാൽ, മദ്യപിച്ച് ലക്കുകെട്ട് ബൗൺസേഴ്‌സ് എടുത്ത് കൊണ്ടു പോവേണ്ട അവസ്ഥയൊന്നും ഇതുവരെ വന്നിട്ടില്ല. ഇത്തരത്തിൽ വേറെയും പല കഥകളും തന്നെക്കുറിച്ച് വരാറുണ്ട്. നിങ്ങൾ കേട്ട പല കഥകളിൽ ഒരു കഥ മാത്രമാണ് ഇത്. പാർട്ടികൾ ഒരുപാട് ഇഷ്ടമുള്ള ആളാണ് താനെന്നും രഞ്ജിനി പറയുന്നു.
താൻ മദ്യപിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. ട്രിവാൻഡ്രത്തും ഗോവയിലും ന്യൂയോർക്കിലുമെല്ലാം പോയി പാർട്ടിയിൽ പങ്കെടുക്കാറുണ്ട്. താനൊരു സോഷ്യൽ ഡ്രിങ്കറാണ്. അതെല്ലാം ഓരോരുത്തരുടെ പേഴ്‌സണൽ ചോയ്‌സ് ആണ്. ഇനി മദ്യപിച്ച് ലക്കുകെട്ട് ബൗൺസേഴ്‌സ് എടുത്ത് കൊണ്ടുപോയ സവസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ അത് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: