India

യുഎന്‍ ഡിന്നറിലേക്ക് സോറോസിനെ ക്ഷണിച്ചത് തരൂര്‍: കേന്ദ്രമന്ത്രി പുരി

Published by

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഐക്യരാഷ്‌ട്രസഭാ പ്രതിനിധി 2009 സപ്തംബറില്‍ ന്യുയോര്‍ക്കില്‍ നടത്തിയ ഡിന്നറില്‍ വിവാദ വ്യവസായിയും ഭാരത വിരുദ്ധനുമായ ജോര്‍ജ് സോറോസ് പങ്കെടുത്തത് ശശി തരൂര്‍ ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.

കേന്ദ്രവിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരാണ് ആരെയൊക്കെ ക്ഷണിക്കണമെന്ന പട്ടിക തനിക്ക് കൈമാറിയതെന്ന് പുരി പറഞ്ഞു. അന്നത്തെ യുഎന്‍ പ്രതിനിധിയായിരുന്നു മുന്‍ വിദേശകാര്യസര്‍വീസ് ഉദ്യോഗസ്ഥനായ പുരി.

സോറോസ് തന്റെ അടുത്ത സുഹൃത്താണെന്ന് പറയുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നത്തെ പരിപാടിയിലെ സോറസിന്റെ സാന്നിധ്യത്തിന് പിന്നിലെ കാരണം തരൂരാണെന്ന് അന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന പുരിയുടെ വെളിപ്പെടുത്തല്‍. രാജീവ് ഫൗണ്ടേഷന് വിദേശഫണ്ട് നല്‍കുന്ന ആളെന്ന നിലയിലാണ് സോറോസിന് ക്ഷണം നല്‍കിയതെന്നും സോറോസിനെ കാണാന്‍ വിദേശകാര്യസഹമന്ത്രി തരൂര്‍ ആഗ്രഹിച്ചിരുന്നതെന്ന് പുരി പറയുന്നു.

തരൂര്‍ സ്വന്തം കൈപ്പടയില്‍ സോറോസടക്കമുള്ള ക്ഷണിക്കേണ്ടവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി നല്‍കിയ ഫയല്‍ സഹിതമാണ് പുരിയുടെ എക്സ് പോസ്റ്റ്. 2009 മേയിലും തരൂരും സോറോസും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും അക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക