തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് മാധ്യമ ലേഖകന്‍ അനിരു അശോകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഈ നീക്കത്തില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പിഎസ്‌സി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ യൂസര്‍ ഐഡിയും പാസ്‌വേഡും സൈബര്‍ ഹാക്കര്‍മാര്‍ പിഎസ്‌സി സെര്‍വറില്‍ നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്‌ക്ക് വച്ച വിവരം വാര്‍ത്തയാക്കിയതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് നടപടി. ശനിയാഴ്ച രണ്ടു മണിക്കൂര്‍ അനിരു അശോകനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് രണ്ടു ദിവസത്തിനകം ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്കിയിരിക്കുകയാണ്. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ് ഇത്തരം നടപടികള്‍.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിനെതിരെ നിയമത്തിന്റെയും പ്രക്ഷോഭത്തിന്റെയും വഴികള്‍ ആരായുമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: