വില്ല പാര്‍ക്ക്: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തോല്‍വി. എവേ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ഇന്നലെ പരാജയപ്പെട്ടത്. ഇംഗ്ലീഷ് വമ്പന്മാരുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
രണ്ട് പകുതികളിലുമായാണ് ആസ്റ്റണ്‍ ഓരോ ഗോളുകള്‍ നേടി. 16-ാം മിനിറ്റില്‍ ജോന്‍ ഡുറാനും 65-ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സും വില്ലക്കായി ഗോളുകള്‍ നേടി. സിറ്റിയുടെ ആശ്വാസ ഗോള്‍ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റോപ്പേജ് ടൈമില്‍ ഫിള്‍ ഫോഡന്‍ ആണ് നേടിയത്. സിറ്റിയുടെ അടുത്ത മത്സരം 26ന് ബോക്‌സിങ് ഡേ മത്സരമാണ്. അപ്പോഴേക്കും സിറ്റി അവസാന വിജയം നേടിയിട്ട് ഒരു മാസം പൂര്‍ത്തിയായിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക