Kerala

തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ

Published by

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറമ്പ് നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

കുറുമാത്തൂര്‍ പഞ്ചായത്തിലെ ഒരു കിണറില്‍ നിന്നാണ് ഇവര്‍ വെള്ളം എടുക്കുന്നത്. കിണര്‍ ശുചീകരണത്തിനുള്ള നടപടികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ തട്ടുകടകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയില്‍ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്.

നിലവില്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ ചവനപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു കിണറില്‍ നിന്നാണ് ഇവര്‍ കുടിവെള്ളത്തിനായി വെള്ളമെടുക്കുന്നതായി പറയപ്പെടുന്നത്. ആ കിണര്‍ ആരോഗ്യവകുപ്പ് വിഭാഗം അധികൃതര്‍ സന്ദര്‍ശിച്ച് കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ക്ലോറിനേഷന്‍ നടത്താനും ആവശ്യപ്പെട്ടു.

ഈ കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് കുടിവെള്ള വിതരണക്കാര്‍ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്. അതേസമയം, ഈ കുടിവെള്ള വിതരണക്കാര്‍ തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കുടിവെള്ളത്തില്‍ നിന്നും ഇ കോളി ബാക്റ്റീരിയ സാന്നിധ്യം കണ്ടെത്തി. ‘ജാഫര്‍’ എന്ന കു
ടിവെള്ള വിതരണക്കാര്‍ ആരോഗ്യവകുപ്പ് വിഭാഗം നിര്‍ദ്ദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷന്‍ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ചെയ്യുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കുറുമാത്തൂറിലെ കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതായിരിക്കാമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറയുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കില്‍ വളരെ ഉയര്‍ന്നതോതില്‍ ക്ലോറിനേഷന്‍ നടത്തിയതിനുശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം പരിശോധിച്ചിട്ടുണ്ടാവുക.

തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും ഇ കോളി ബാക്റ്റീരിയ കലര്‍ന്ന വെള്ളമാണോയെന്ന് സംശയിക്കുന്നതായിആരോഗ്യ വകുപ്പ് വ്യക്തമാക്കി. തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും നിലവില്‍ കുടിവെള്ളം എത്തിക്കുന്നത് ജാഫര്‍ എന്ന കുടിവെള്ള വിതരണക്കാരനാണ്. എന്നാല്‍ ഈ സ്ഥാപന
ങ്ങള്‍ക്ക് എല്ലാം വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനുണ്ട്. എന്നാല്‍ വാട്ടര്‍ അതോറിറ്റി രേഖകള്‍ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയില്‍ താഴെ മാത്രമേ ആകുന്നുള്ളൂ. എല്ലാ ദിവസവും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ ബില്‍ ഇത്രയും ആയാല്‍ മതിയാവില്ല.

ആയതിനാല്‍ അവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ലെന്നും പകരം നഗരസഭയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ് ഈ കണക്ഷനെടുത്തിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. ‘ജാഫര്‍’ കുടിവെള്ളം പോലെ സ്വകാര്യ കുടിവെള്ള ഏജന്‍സി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഈ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് അസുഖം പിടിക്കുകയും അതുപോലെ തന്നെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസുഖം പിടിപെടാതിരിക്കുകയും ചെയ്യുന്നതായി തെളിഞ്ഞു. ഒരു
ഹോട്ടലില്‍ പോയി പല ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ലെന്ന കാര്യത്തിന് ഇതോടുകൂടി ഉത്തരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അവരുടെ കിണര്‍ വെള്ളം ലഭ്യമല്ലാത്തവേളയില്‍ ‘ജാഫര്‍’ കുടിവെള്ള വിതരണക്കാര്‍ കുറച്ചുനാള്‍ കുടിവെള്ളം വിതരണം ചെയ്യുകയും അതിനുശേഷം കൃത്യം ഒരു മാസത്തിനുശേഷം സ്‌കൂളിലെ എല്ലാവര്‍ക്കും മഞ്ഞപ്പിത്തം പിടിപെടുകയും ചെയ്തിരുന്നു. ഇതിന് കാരണം ഇവിടെയും
ഇ കോളി ബാക്റ്റീരിയ കലര്‍ന്ന വെള്ളമാണ് ഇവര്‍ വിതരണം ചെയ്തതെന്നതും വ്യക്തമാകുന്നതായിആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എംനമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം നടത്തിയ ഈപരിശോധനയിലും അന്വേഷണത്തിലും ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവന്‍, പവിത്രന്‍, ആര്യ എന്നിവരും മുനിസിപ്പല്‍ സെക്രട്ട
റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം അധികൃതരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by