മുംബൈ: യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് 0.25 ശതമാനം കുറച്ചത് ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. വെള്ളിയാഴ്ച ഒരു ഘട്ടത്തില്‍ സെന്‍സെക്സ് ഏകദേശം 1200 പോയിന്‍റ് ഇടിഞ്ഞു. 79,335 പോയിന്‍റുണ്ടായിരുന്ന സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 1343 പോയിന്‍റ് വരെ ഇടിഞ്ഞ് 77,874 പോയിന്‍റ് വരെ താഴ്ന്നു. പിന്നീട് അല്‍പം കരകയറി. നിഫ്റ്റി 400 പോയിൻ്റുകൾ ഇടിഞ്ഞു. 23,951.70 എന്ന ലെവലിൽ നിന്നും 23,537 പോയിന്‍റിലേക്ക് എത്തി.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിൻറാണ് കുറച്ചത്. യുഎസിലെ ധന ഇടപാടുകളെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒന്നാണ് ഫെഢറല്‍ റിസര്‍വ്വിന്റെ പലിശനിരക്ക്. ഇത് 25 ബേസിസ് പോയിന്റെ കുറച്ചതോടെ പലിശനിരക്ക് 4.25 ശതമാനം മുതല്‍ 4.50 ശതമാനം വരെയുള്ള പരിധിയിലായി.നേരത്തെ ഈ പരിധി 4.5 ശതമാനം മുതല്‍ 4.75 ശതമാനം വരെയുള്ള പരിധിയിലായിരുന്നു. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തമ്മില്‍തമ്മില്‍ പണം കടംവാങ്ങുകയും കടം കൊടുക്കുകയും ചെയ്യുമ്പോള്‍ ഈടാക്കുന്ന പലിശനിരക്കാണ് ഇത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്‌ക്കുന്നത്. ഇക്കുറിയും പലിശനിരക്ക് കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ കുറച്ചില്ല. കൂടുതല്‍ പണലഭ്യത ഉണ്ടാക്കാനാണ് പലിശ നിരക്ക് കുറയ്‌ക്കുന്നത്. അതോടെ ബാങ്കുകള്‍ കടമെടുക്കാനും കടം കൊടുക്കാനും കൂടുതല്‍ ഉത്സാഹം കാട്ടും. ഇത് ധനകാര്യവിപണിയെ ഉണര്‍ത്തും. പക്ഷെ പ്രതീക്ഷിച്ചത്രയും പലിശ നിരക്ക് കുറയ്‌ക്കാത്തതിനാല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിണക്കത്തിലാണ്.
അതുപോലെ 2025ല്‍ ഇനി രണ്ട് തവണ കൂടി മാത്രമേ പലിശ നിരക്ക് കുറയ്‌ക്കൂ എന്ന് ഫെഡ് റിസര്‍വ്വ് പ്രഖ്യാപിച്ചതും നെഗറ്റീവായി. 2025ല്‍ മൂന്നോ നാലോ തവണ പലിശനിരക്ക് കുറയ്‌ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പനിരക്ക് ആശങ്കയായി തുടരുന്നതായി യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചു. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തില്‍ എത്തിക്കുക എന്നതാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണകരമല്ലെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പനിരക്ക് ഗണ്യമായി കുറഞ്ഞുവെങ്കിലും ദീര്‍ഘകാല ലക്ഷ്യമായ രണ്ട് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതായി കേന്ദ്രബാങ്ക് അധ്യക്ഷന്‍ ജെറോം പവല്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതോടെ അമേരിക്കന്‍ ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് പൊടുന്നനെ ഇന്ത്യന്‍ ഓഹരികള്‍ വല്ലാതെ ഇടിയാന്‍ കാരണമായത്. ഏകദേശം 16000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വിറ്റൊഴിച്ചത്. “ഡിസംബര്‍ മാസത്തില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ പൊടുന്നനെ അവര്‍ വന്‍തോതില്‍ വിറ്റഴിച്ചത് ലാര്‍ജ് ക്യാപ് (വിപണിമൂല്യം 20000 കോടി രൂപയെങ്കിലും ഉള്ള കമ്പനികളുടെ ഓഹരികള്‍) ഓഹരികള്‍ പോലും ഇടിഞ്ഞു. പക്ഷെ ഈ പ്രതിഭാസം താല്‍ക്കാലികമാണെന്നും കുറഞ്ഞ ഓഹരികള്‍ വീണ്ടും തിരിച്ച് ഉയരും.”- ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറയുന്നു. ഡോളര്‍ ശക്തിപ്പെട്ടതുമൂലം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നിക്ഷേപിക്കാന്‍ വിമുഖത കാട്ടുന്നുണ്ട്. ഇതും താല്‍ക്കാലിക പ്രതിഭാസമാണെന്ന് വിദഗ്ധര്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികള്‍ നാല് ശതമാനം വരെ ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളും ഐടി രംഗത്തെ ഓഹരികളും മൂന്ന് ശതമാനം വരെ താഴോട്ട് വീണു. ലോഹം, മാധ്യമം, ഓട്ടോ എന്നിവ രണ്ട് ശതമാനം കീഴോട്ട് പോയി. .
കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ മൂലധനം ചെലവഴിക്കാന്‍ പോകുന്നതും മറ്റ് മൂലധന നിക്ഷേപങ്ങളും ഇതിനു പുറമെ കാര്‍ഷികരംഗത്തെ മുന്നേറ്റവും ഇന്ത്യയില്‍ ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം സാമ്പത്തിക പാദത്തിലും (ക്യു3) കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്‌ക്കുമെന്ന് മോട്ടിലാല്‍ ഓസ് വാള്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഫണ്ട് മാനേജര്‍ സന്തോഷ് കുമാര്‍ സിങ്ങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: