Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

തകര്‍ത്ത് കളയരുത് പോലീസിന്റെ മനോവീര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 08:05 am IST
inEditorial

പോലീസ് സേനാ സംവിധാനത്തിനുള്ളില്‍ നിന്നു പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. അതിനൊപ്പം പോലീസ് സംവിധാനത്തെത്തന്നെ നാണിപ്പിക്കുന്നവയുമാണ്. തുടരെ ഉണ്ടാകുന്ന ആത്മഹത്യകളും ജോലി ഉപേക്ഷിക്കലുകളും സൂചിപ്പിക്കുന്നത്, സേനയുടെ ഭരണ സംവിധാനത്തില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ്. വര്‍ഷങ്ങളായി ഇത് സംബന്ധിച്ചു പരാതികളും അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും മുറപോലെ നടക്കുന്നുണ്ടെങ്കിലും പരിഹാരങ്ങളൊന്നും പ്രവര്‍ത്തി പഥത്തില്‍ വരുന്നില്ല എന്നതാണ് അനുഭവം. എട്ടു വര്‍ഷത്തിനിടെ 139 ആത്മഹത്യകളും 284 സ്വയം വിരമിക്കലുകളും നടന്നു എന്ന സത്യം കാര്യങ്ങളുടെ വ്യാപ്തി വെളിവാക്കുന്നു. പ്രതികരിക്കാനോ പുറത്ത് പറയാനോ കഴിയാതെ സഹിച്ചും ക്ഷമിച്ചും കഴിയേണ്ടി വരുന്നവര്‍ നിവൃത്തികേടിന്റെ പാരമ്യത്തിലായിരിക്കും മരണത്തിലേയ്‌ക്കോ ജോലിക്ക് പുറത്തേയ്‌ക്കോ രക്ഷപ്പെടുന്നത്. ആത്മഹത്യ ചെയ്ത പലരുടെയും കുറിപ്പുകളില്‍ പറയുന്നത് സമാനമായ കാര്യങ്ങളാണ്. അമിത ജോലിഭാരം, മാനസിക പീഡനങ്ങള്‍, മേലുദ്യോഗസ്ഥരുടെ മനുഷ്യത്വം തീണ്ടാത്ത പെരുമാറ്റങ്ങള്‍ എന്നിവയാണ് പ്രധാനം.

സ്വതെ തന്നെ മാനസിക സമ്മര്‍ദം കൂട്ടുന്ന ജോലിയാണ് പോലീസുകാര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ പലതും അത്തരത്തിലുള്ളതായിരിക്കും. അത് അവരുടെ കുറ്റമല്ലല്ലോ.

ഇതിനു പുറമെയാണ്, പല കുറിപ്പുകളിലും കണ്ടതുപോലെ, മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മയമില്ലാത്ത പെരുമാറ്റങ്ങള്‍. കക്കൂസ് കഴുകാന്‍വരെ നിര്‍ബന്ധിതനായെന്ന, ഒരു പോലീസ് സേനാംഗത്തിന്റെ കുറിപ്പ്, ഇപ്പറയുന്ന മേലുദ്യോഗസ്ഥരുടെ മനസ്സാക്ഷിയില്ലായ്‌മയുടെ സൂചനയാണ്. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്‌ക്കുപോലും അവധി കിട്ടാത്ത വേദനയാണ് ഒരാള്‍ പങ്കുവയ്‌ക്കുന്നത്. ഏതു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്?

പോലീസുകാരും മനുഷ്യരാണെന്ന കാര്യം പലരും മറന്നുപോകുന്നു. അവര്‍ക്കും ജീവിതവും കുടുംബവും മോഹങ്ങളുമൊക്കെയുണ്ട്. കുടുംബ ബന്ധങ്ങള്‍ അവര്‍ക്കും വലുതാണ്. ആത്മാഭിമാനവും പ്രതീക്ഷകളും സ്‌നേഹവും സമാധാനവും ഒന്നും ഉന്നതര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുമ്പോഴും സ്വാഭിമാനം നിലനിര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് അംഗീകരിക്കാനുള്ള മനസ്ഥിതി എല്ലാവരും കാണിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇക്കാര്യത്തിനുള്ളു.

ഡ്യൂട്ടി ഭാരത്തിന്റെ പ്രശ്‌നം പിന്നെയും ബാക്കി നില്‍ക്കുന്നു. അര നൂറ്റാണ്ട് മുന്‍പത്തെ സ്റ്റാഫ് പാറ്റേണ്‍ ഇന്നും തുടരുന്നു എന്ന് പറയുമ്പോള്‍ സേനാ സംവിധാനത്തിന്റെ പോക്ക് എങ്ങനെ എന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഘം ഇന്നും പഠനം തുടരുന്നതല്ലാതെ റിപ്പോര്‍ട്ടോ നടപടിയോ ഇല്ല. സ്റ്റേഷനുകളിലെ അംഗ ബലം കൂട്ടണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലും നടപടിയില്ല. എല്ലാം മുറപോലെ പോകുന്നു. അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അനുഭവിക്കുന്നു. ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ ഒരു രാഷ്‌ട്രീയക്കാരനും ഇവരെക്കുറിച്ചു വേദനിക്കാന്‍ സമയമില്ല.

ഏതായാലും ഒരുകാര്യം, ചുമതലപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഉടയാത്ത കുപ്പായമിട്ട്, ശീതീകരിച്ച ഓഫീസിലും കാറിലും ഇരിക്കുന്നതുപോലെ സുഖമുള്ളതല്ല പൊരിവെയിലിലും പെരുമഴയിലും ജോലി ചെയ്യുന്നവരുടെ കാര്യം. അവരെക്കുറിച്ചു ചിന്തിക്കാനും വേണം ചിലരെങ്കിലും.

Tags: Kerala Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.