ബ്രിസ്‌ബേന്‍: ഭാരത സ്പിന്നര്‍ ആര്‍. അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ പോസ്റ്റുകളിട്ട് നിരവധി പ്രമുഖര്‍. ഭാരത ക്രിക്കറ്റിന് നിരവധി മത്സരങ്ങളില്‍ മുതല്‍കൂട്ടായ മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ചാണ് ഐസിസി അധ്യക്ഷന്‍ ജയ് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. അങ്ങയുടെ പ്രകടനം ഏറെ അഭിമാനകരമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറെ വികാര നിര്‍ഭരമായാണ് ഭാരതത്തിന്റെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി എക്‌സ് കുറിപ്പിട്ടത്. കഴിഞ്ഞ 14 വര്‍ഷം ടീമില്‍ ഒപ്പമുണ്ടായിരുന്ന നിമിഷം ഏറെ ആഹ്ലാദത്തിന്റെയും ആസ്വാദകരവുമായിരുന്നു. അങ്ങയുടെ ബൗളിങ് വൈഭവം, വിജയതൃഷ്ണയോടെയുള്ള സംഭാവനകള്‍ ഭാരത ക്രിക്കറ്റിന്റെ ഇതിഹാസ നിരയിലേക്കാണ് ചേര്‍ക്കപ്പെടാന്‍ പോകുന്നത്-കോഹ്‌ലി കുറിച്ചു. ഗൗതം ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ദിനേശ് കാര്‍ത്തിക്, ഇയാന്‍ ബിഷപ്പ്, മുഹമ്മദ് കൈഫ്, ജോഷ് ഹെയ്‌സല്‍ വുഡ്, രവി ശാസ്ത്രി, അജിങ്ക്യ രഹാനെ, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍ തുടങ്ങിയവരും പ്രതികരണം നടത്തിയവരുടെ നിരയില്‍ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക