കൊല്ലം:ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴയില്‍ ആണ്് സംഭവം.
സാം നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന അഷ്‌റഫിന് പൊള്ളലേറ്റു.സംഭവത്തില്‍ മടത്തറ സ്വദേശി സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീര്‍ ഓട്ടോറിക്ഷയില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.തുടര്‍ന്ന് സജീര്‍ ചിതറ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി.
അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഭാര്യാപിതാവായ അഷ്‌റഫ് ആണ് ഇതിനു കാരണമെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിന് മൊഴി നല്‍കിയത്.
സജീര്‍ മുമ്പും വധഭീഷണി മുഴക്കിയിട്ടുണ്ട്.ഇയാള്‍ അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: