Kerala

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ഇടത് കണ്ണിന് ഗുരുതര പരിക്ക്, റോഡരികിൽ ചോര വാർന്ന് കിടന്നത് ഒന്നര മണിക്കൂർ നേരം

Published by

മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഒന്നര മണിക്കൂറോളമാണ് റോഡരികിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തില്‍ മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളം പോലും കിട്ടാതെ ഒന്നര മണിക്കൂറോളം റോഡില്‍ കിടന്ന ഷംസുദീനെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച വൈകിട്ട് ഒരു മരണ വീട്ടില്‍ നിന്ന് തിരിച്ചു വരുന്ന സമയത്താണ് ഷംസുദ്ദീനെതിരെ ആക്രമണം ഉണ്ടായത്.

വലമ്പൂരില്‍ റോഡിലൂടെ വാഹനമോടിച്ച് വരുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന സ്‌കൂട്ടര്‍ പെട്ടന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഷംസുദ്ദീന്‍ യാത്ര തുടരുകയായിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ ക്രോസായിട്ട് ഷംസുദ്ദിനെ തടയുകയായിരുന്നു. ഒപ്പം തന്നെ സ്‌കൂട്ടറിലുള്ളയാള്‍ മറ്റൊരാളെക്കൂടി വിളിച്ചു വരുത്തി. ഇയാള്‍ കാരണമൊന്നും ചോദിക്കാതെ ഷംസുദ്ദിനെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തുകയും വന്നവരെല്ലാം ഒരു കാരണവുമില്ലാതെ ഷംസുദ്ദീനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്.

ഇയാള്‍ ലഹരിയിലാണെന്ന് മര്‍ദ്ദിച്ചവര്‍ പറഞ്ഞു പരത്തിയതോടെ ആരും രക്ഷിക്കാനായി എത്തിയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by