മുംബൈ: മകളും നടിയുമായ സൊനാക്ഷി സിന്‍ഹയ്‌ക്ക് മര്യാദയ്‌ക്ക് രാമായണകഥ പോലും പഠിപ്പിക്കാത്ത നടന്‍ ശത്രുഘന്‍സിന്‍ഹയെ വിമര്‍ശിച്ച് മുകേഷ് ഖന്ന. ആര്‍ക്ക് വേണ്ടിയാണ് ഹനുമാന്‍ (മൃത) സഞ്ജീവനി അടങ്ങുന്ന മല കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതില്‍ സൊനാക്ഷി സിന്‍ഹ പരാജയപ്പെട്ടിരുന്നു.
ഇതോടെയാണ് മകള്‍ക്ക് ശരിയായി രാമായണം പഠിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ശത്രുഘന്‍സിന്‍ഹയ്‌ക്ക് എതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനാണ് ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന ക്വിസ് പരിപാടിയില്‍ നടി സൊനാക്ഷി സിന്‍ഹയോട് ഈ ചോദ്യം ചോദിച്ചത്.
ആര്‍ക്കുവേണ്ടിയാണ് ഹനുമാന്‍ സഞ്ജീവനി എന്ന ആയുര്‍വ്വേദച്ചെടി അടങ്ങുന്ന മല കൊണ്ടുവന്നത് എന്നതായിരുന്നു ചോദ്യം. ഉത്തരമായി സുഗ്രീവന്‍, ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നീ നാല് ഉത്തരങ്ങളും നല്‍കി. എന്നാല്‍ ഇതിന് ഉത്തരം നല്‍കുന്നതില്‍ സൊനാക്ഷി സിന്‍ഹ പരാജയപ്പെട്ടതാണ് നിരവധി പേരെ ചൊടിപ്പിച്ചത്.
അമിതാഭ് ബച്ചന്‍ തന്നെ സൊനാക്ഷി സിന്‍ഹയോട് ചോദിക്കുന്നുണ്ട്- “നിങ്ങളുടെ അച്ഛന്റെ പേര് ശത്രുഘന്‍ സിന്‍ഹ എന്നാണ്. നിങ്ങള്‍ താമസിക്കുന്ന വീടിന്റെ പേര് രാമായണ്‍ എന്നാണ്. താങ്കളുടെ സഹോദരങ്ങളുടെ പേരും രാമായണവുമായി ബന്ധപ്പെട്ടതാണ്. (സൊനാക്ഷി സിന്‍ഹയുടെ സഹോദരങ്ങളുടെ പേര് ലവന്‍ എന്നും കുശന്‍ എന്നുമാണ്.). എന്നിട്ടും താങ്കള്‍ക്ക് എന്തുകൊണ്ടാണ് ഹനുമാന്‍ ആര്‍ക്ക് വേണ്ടിയാണ് മൃതസഞ്ജീവനി അടങ്ങുന്ന മല പറിച്ചെടുത്ത് കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതിരിക്കുന്നത്?”
ഇത്രയൊക്കെ ബച്ചന്‍ പറഞ്ഞിട്ടും സൊനാക്ഷി സിന്‍ഹയ്‌ക്ക് ശരിയുത്തരം പറയാന്‍ കഴിഞ്ഞില്ല.
ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശത്രുഘന്‍ സിന്‍ഹയ്‌ക്കും മകള്‍ സൊനാക്ഷി സിന്‍ഹയ്‌ക്കും എതിരെ ട്രോളുകളുടെ പൊടിപൂരമാണ്. “ഭാരതീയ സംസ്കാരത്തിന്റെ പ്രാധാന്യവും ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും കുട്ടികള്‍ക്ക് എല്ലാ വീട്ടിലെയും മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. “- നടന്‍ മുകേഷ് ഖന്ന വിശദമാക്കി. ശക്തിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ ശക്തിമാനായി വേഷമിട്ട നടനാണ് മുകേഷ് ഖന്ന. എന്തായാലും മകളെ ഇന്ത്യന്‍ സംസ്കാരം വേണ്ട വിധത്തില്‍ പഠിപ്പിച്ചുകൊടുക്കുന്നതില്‍ ശത്രുഘന്‍ സിന്‍ഹ പരാജയപ്പെട്ടെന്നും മുകേഷ് ഖന്ന പരിതപിച്ചു. “ഇന്ന് പുതിയ കുട്ടികളെ ഇന്‍റര്‍നെറ്റ് വഴിതെറ്റിച്ചിരിക്കുന്നു. അവര്‍ ഗേള്‍ഫ്രണ്ടുകളുടെയും ബോയ്ഫ്രണ്ടുകളുടെയും കൂടെ ചുറ്റുകയാണ്. അവര്‍ക്ക് സ്വന്തം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരുകള്‍ വരെ ഓര്‍മ്മിക്കാനാവുന്നില്ല. “- മുകേഷ് ഖന്ന പറയുന്നു.
“സൊനാക്ഷി സിന്‍ഹയ്‌ക്ക് സഞ്ജീവനി ഹനുമാന്‍ കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടിയാണെന്നതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ അതിന് സൊനാക്ഷി സിന്‍ഹയെ കുറ്റം പറയില്ല. ഇതിന് ഞാന്‍ കുറ്റം പറയുക സൊനാക്ഷി സിന്‍ഹയുടെ അച്ഛന്‍ ശത്രുഘന്‍ സിന്‍ഹയെയാണ്. എന്തുകൊണ്ടാണ് അദ്ദേഹം മക്കളെ അത് പഠിപ്പിക്കാതിരുന്നത്. സൊനാക്ഷി താമസിച്ചിരുന്നത് രാമായണ്‍ എന്ന പേരിലുള്ള വീട്ടിലാണ്. സൊനാക്ഷിയുടെ സഹോദരങ്ങളുടെ പേര് ലവനെന്നും കുശനെന്നുമാണ്. എന്നിട്ടും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നത് ശോചനീയമാണ്”. – മുകേഷ് ഖന്ന പറയുന്നു.
ആര്‍ക്ക് വേണ്ടിയാണ് സഞ്ജീവനിയുമായി ഹനുമാന്‍ പറന്നത്?
രാവണന്റെ മകന്‍ ഇന്ദ്രജിത്തുമായുള്ള യുദ്ധത്തില്‍ ലക്ഷ്മണന് ബോധം നഷ്ടപ്പെടുന്നു. ഇതോടെയാണ് ബോധം വരാന്‍ വേണ്ടി സഞ്ജീവനി പറിച്ചുകൊണ്ടുവരാന്‍ സീത ഹനുമാനോട് പറയുന്നത്. മേരു പര്‍വ്വതത്തിലാണ് സഞ്ജീവനി ഉള്ളതെന്നും പറയുന്നു. പക്ഷെ മേരു പര്‍വ്വതത്തില്‍ എത്തുന്ന ഹനുമാന്‍ ചെടിയുടെ പേര് മറക്കുന്നു. പക്ഷെ സമയമൊട്ടും കളയാനുമില്ല. ഇതോടെ മേരു പര്‍വ്വതത്തില്‍ സഞ്ജീവനി ഉള്ള സ്ഥിതിക്ക് മേരു പര്‍വ്വതം തന്നെ പറിച്ചെടുത്ത് ഹനുമാന്‍ സീതയുടെ അരികിലേക്ക് പറക്കുന്നു. ഇതാണ് രാമായണത്തിലെ കഥാസന്ദര്‍ഭം.
മോദീ വിമര്‍ശകനായ ശത്രുഘന്‍സിന്‍ഹ
പ്രധാനമന്ത്രി മോദിയെ തൊട്ടതിനും പിടിച്ചതിനും വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് ശത്രുഘന്‍ സിന്‍ഹ. നേരത്തെ മോദിയോട് പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക് സഭയിലേക്ക് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദുമായി തോറ്റിരുന്നു. ഇതോടെ നിരാശനായ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ ബംഗാളിലെ അസന്‍സോളില്‍ നിന്നും തൃണമൂല്‍ ടിക്കറ്റില്‍ വിജയിച്ച് എംപിയായി.
സൊനാക്ഷി വിവാഹം കഴിച്ചത് സഹീര്‍ ഇഖ്ബാലിനെ
ശത്രുഘന്‍ സിന്‍ഹയുടെ മകള്‍ വിവാഹം കഴിച്ചത് സഹീര്‍ ഇഖ്ബാല്‍ എന്ന നടനെയാണ്. സൊനാക്ഷിയുടെ സഹോദരന്മാരായ ലവകുശന്മാര്‍ ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. ശത്രുഘന്‍സിന്‍ഹയ്‌ക്കും ഭാര്യ പൂന സിന്‍ഹയ്‌ക്കും അതൃപ്തിയുണ്ടായിരുന്നു. എങ്കിലും പിന്നീടവര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: