ന്യൂദല്‍ഹി: മന്ത്രിയാകാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ. എന്നാല്‍ മന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു. ജന്‍പദ് 6 ലെ വസതിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് തോമസ് കെ തോമസിന്റെ പ്രതികരണം.
മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ എ കെ ശശീന്ദ്രന് പാലിക്കാത്തതിലുള്ള അതൃപ്തി ശരത് പവാറിനെ തോമസ് കെ തോമസ് അറിയിച്ചു. ശശീന്ദ്രന് നേതൃത്വത്തിന് വഴങ്ങുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് തോമസ് കെ തോമസ് പവാറിന് മുന്നില്‍ വച്ചത്.
എന്നാല്‍ മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാവൂ.മന്ത്രി മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. എന്‍സിപിയുടെ മന്ത്രിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താന്‍ കേന്ദ്ര നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രനേതൃത്വം ഇതുകൂടി പരിഗണിക്കും എന്നാണ് കരുതുന്നതെന്നും എ കെ ശശീന്ദ്രന് വെളിപ്പെടുത്തി.
ഇന്നലെ കൊച്ചിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തിലാണ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ,എ കെ ശശീന്ദ്രന് അന്ത്യശാസനം നല്‍കിയത്. സ്വയം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്നായിരുന്നു ചാക്കോ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: