മലപ്പുറം: മലപ്പുറം ജില്ലയിലെ ഒരു കോളെജില്‍ പര്‍ദ്ദ വിവാദം. ഇസ്ലാം മതവിശ്വാസികളായ വനിതകൾ മുഖം മറക്കാൻ ധരിക്കുന്ന വസ്ത്രമായ നിക്വാബ് അല്ലെങ്കിൽ നിഖാബ് കാമ്പസിനുള്ളില്‍ ഉപയോഗിക്കരുതെന്ന് ശാഠ്യം പിടിച്ച പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കളുടെ അധിക്ഷേപം. തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയാൽ ഓർഫനേജ് കോളേജിൽ (പിഎസ്എംഒ കോളെജ്) ക്യാമ്പസിനുള്ളിൽ മുഖം മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു വരരുത് എന്ന് വിദ്യാര്‍ത്ഥിനിയെ വിലക്കിയ പ്രിൻസിപ്പൽ അസീസിനെതിരെ വലിയ അധിക്ഷേപമാണ് ഒരു രക്ഷിതാവ് നടത്തിയത്.
ജെഎന്‍യുവില്‍ പഠിച്ചു എന്ന് അവകാശപ്പെടുന്ന രക്ഷിതാവിന്റെ കോളെജ് പ്രിന്‍സിപ്പല്‍ അസീസുമായുള്ള സംഭാഷണം പുറത്ത്:
മലപ്പുറം ജില്ലയിലെ പുതിയ പർദ്ദ വിവാദം❗
മലപ്പുറത്തെ മുജാഹിദ് വിഭാഗത്തിന്റെ കീഴിൽ ഉള്ള തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയാൽ ഓർഫനേജ് കോളേജിൽ ക്യാമ്പസിനുള്ളിൽ മുഖം മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു വരരുത് എന്ന് നിലപാട് എടുത്ത പ്രിൻസിപ്പൽ അസീസിനെതിരെ JNU വിൽ പഠിച്ച ഇപ്പോൾ അധ്യാപകൻ… pic.twitter.com/YdqOSzMDWh— Manoj Chandran (@manoj_chan) December 16, 2024
അതും ജെഎന്‍യുവില്‍ പഠിച്ചതെന്ന് അവകാശപ്പെടുന്ന ഒരു രക്ഷിതാവാണ് പ്രിന്‍സിപ്പല്‍ അസീസിനെ ചീത്തവിളിക്കുന്നത്. രക്ഷിതാവ് പ്രിന്‍സിപ്പില്‍ അസീസുമായി നടത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തായിരിക്കുകയാണ്. പിഎസ് എംഒ കോളെജിലെ ക്രെസന്‍റ് ഷി കാമ്പസില്‍ പഠിക്കുന്ന തന്റെ മകളോട് മുഖം മറയ്‌ക്കരുത് എന്ന് പറഞ്ഞത് എന്തിനാണെന്നാണ് രക്ഷിതാവ് ചോദിക്കുന്നത്. ഈ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് രക്ഷിതാവ്.
നമ്മുടെ കാമ്പസില്‍ മുഖം മറച്ച് കടക്കരുതെന്നുള്ള കോളെജിന്റെ നയമാണെന്ന് പ്രിന്‍സിപ്പല്‍ അസീസ് രക്ഷിതാവിനോട് പറയുന്നു. എവിടെയും കാണാത്ത നിയമം എന്താണ് ഇവിടെയെന്നാണ് രക്ഷിതാവ് ചോദിക്കുന്നത്. മുഖം മറയ്‌ക്കാതെ വന്നാലെ കുട്ടികളുടെ മുഖം നോക്കി ആരാണെന്ന് തിരിച്ചറിയാന്‍ കഴിയൂ എന്നാണ് പ്രിന്‍സിപ്പലുടെ മറുപടി. എന്തായാലും സംഭവം വിവാദമായി പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: