കോഴിക്കോട്:വടകരയില്‍ ഒന്‍പത് വയസുകാരി ദൃഷാനയെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയ കേസിലെ സംഭവത്തില്‍ പ്രതി ഷെജീലിനെതിരെ വീണ്ടും കേസെടുത്തു. ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്.
വ്യാജരേഖ ചമച്ചാണ് ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിച്ചത്. നാദാപുരം പൊലീസാണ് കേസെടുത്തത്. കാര്‍ മതിലിടിച്ച് തകര്‍ന്നതാണെന്ന് കാട്ടി ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് 30000 രൂപ നഷ്ടപരിഹാരം വാങ്ങുകയായിരുന്നു
ഇപ്പോള്‍ വിദേശത്തുള്ള ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കാറിടിച്ച് പരിക്കേറ്റ ദൃഷാന കോമയില്‍ തുടരുകയാണ്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്തിയത്. അപകടത്തില്‍ ദൃഷാനയുടെ മുത്തശി മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ് പൊലീസ്.
ഷെജീല്‍ കുടുംബവുമൊത്ത് യാത്ര ചെയ്യവെയാണ് കുട്ടിയെയും മുത്തശിയെയും കുട്ടിയെയും ഇടിച്ചു തെറിപ്പിച്ചത്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുത്തത് മനസിലാക്കിയതോടെയാണ് കാറപകടത്തിന് പിന്നില്‍ ഷെജീലാണെന്ന് പൊലീസിന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക