കോഴിക്കോട്:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ തീയും പുകയും ഉണ്ടായത് പരിഭ്രാന്തി പരത്തി. കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡില്‍ ദേശീയ പാതയില്‍ ആണ് സംഭവമുണ്ടായത്.
കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിലാണ് പുകയുയര്‍ന്നത്. എന്ജിന് ഭാഗത്താണ് പുക കണ്ടത്.
പുക ഉയരുന്നത് കണ്ട് ഉടന്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: