തൃശ്ശൂര്‍: പോലീസിന്റെ സേവനം ജനസൗഹൃദമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിശീലനം പൂര്‍ത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡിന് കേരള പോലീസ് അക്കാദമിയില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ തെറ്റുകള്‍ സേനയിലും പ്രതിഫലിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അത്തരക്കാരോട് കര്‍ശനമായ നിലപാടെടുക്കും. അങ്ങനെ പിരിഞ്ഞു പോയവരും പു
റത്താക്കപ്പെട്ടവരും ഉണ്ടായിട്ടുണ്ട്. മൃദു ഭാവേ ദൃഢ കൃതേ എന്ന പോലീസിന്റെ ആപ്തവാക്യം എപ്പോഴും ഓര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ്, പോലീസ് അക്കാദമി ഡയറക്ടര്‍ എ. അക്ബര്‍ എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഒരാള്‍ പിഎച്ച്ഡിക്കാരനാണ്. ബിടെക് 41, എംടെക് 6, എംബിഎ 8, ബിരുദാനന്തരബിരുദം 24, ബിരുദം 60 പേര് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: