തൃശൂര്‍ : ദേശീയപാത നിര്‍മാണക്കമ്പനിയുടെ ക്രെയിനിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. മതിലകം ബ്ലോക്ക് ഒഫീസിനടുത്ത് ശനിയാഴ്ച രാവിലെയാണ് അപകടം. റോഡിലൂടെ നടന്നുപോയ വാടാനപ്പള്ളി ഇടശ്ശേരി സ്വദേശി മതിലകത്ത് വീട്ടില്‍ സൂഫിയ (23)ക്കാണ് പരിക്കേറ്റത്.
യുവതിയെ ആദ്യം കൊടുങ്ങല്ലൂരിലെ എ.ആര്‍. ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.റോഡിലൂടെ നടന്നു പോകവെ പിന്നിലൂടെ വന്ന ക്രെയിന്‍ യുവതിയെ ഇടിച്ചിടുകയായിരുന്നു.
നിലത്ത് വീണ യുവതിയുടെ കാലിലൂടെ ക്രെയിന്റെ ചക്രം കയറിയിറങ്ങി. ക്രെയിന്‍ ഓടിച്ച ബിഹാര്‍ സ്വദേശി മുന്ന കുമാറിനെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക