Kerala

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എസ്‌ഐയെ മടക്കി അയച്ചു

ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസ് സംഘമെത്തി എസ്‌ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published by

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എസ്‌ഐയെ മടക്കി അയച്ചു. എംഎസ്പി ക്യാമ്പിലെ എസ്‌ഐ പത്മകുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. നിലയ്‌ക്കലിലാണ് സംഭവം.

വെള്ളിയാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. സമീപമുളള ഹോട്ടലുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസ് സംഘമെത്തി എസ്‌ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി വ്യക്തമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by