സിനിമാ താരങ്ങളുമായി സാദൃശ്യമുള്ളവരുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ പുറത്തുവരാറുണ്ട്. ബോളിവുഡ് താരറാണി ഐശ്വര്യ റായിയുമായി സാദൃശ്യമുള്ള നിരവധിപേരുടെ ചിത്രങ്ങൾ മുമ്പ് പുറത്തുവന്നിട്ടുണ്ട്. നടി സ്നേഹ ഉല്ലാൽ, ഇൻഫ്ലുവൻസർ ആഷിത സിങ് എന്നിവർ അവരിൽ ചിലരാണ്. അക്കൂട്ടത്തിലേക്കിതാ പുതിയൊരാൾ കൂടി. പാകിസ്താനിൽ നിന്നുള്ള വ്യവസായിയായ കൻവാൾ ചീമയാണത്.
ഇംപാക്ട് മീറ്ററെന്ന സ്ഥാപനത്തിന്റെ സിഇഒ ആയ കൻവാളിന് ഐശ്വര്യയുമായി അപാര സാദൃശ്യമാണുള്ളത്. മുഖസാമ്യത്തിന് പുറമേ നടത്തവും സംസാരവും ഐശ്വര്യ റായിയെ പോലെയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിത്തം. ഇതിന് പുറമേ മേക്കപ്പും, മുടി ചീകുന്നതും സമാനമാണ്. അടിമുടി ഐശ്വര്യ മയമാണെന്ന് ആരാധകര്‍ അവകാശപ്പെടുന്നു.
പാകിസ്താനിലെ ഇസ്ലാമാബാദിലാണ് കന്‍വാള്‍ ജനിച്ചതും വളര്‍ന്നതും. പിന്നീട് സൗദി അറേബ്യയിലേക്ക് ഉന്നതപഠനത്തിനായി ചേക്കേറി.വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം പാക്കിസ്താനിലേക്ക് തന്നെ തിരിച്ചു. ഐശ്വര്യ റായിയുമായുള്ള സാദ്യശ്യത്തെ കുറിച്ച് ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തക സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി നല്‍കാന്‍ കന്‍വാള്‍ താത്പര്യപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക