കോട്ടയം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ നല്ലപങ്കും ഓഫീസിലിരുപ്പാണ്! പിന്നെങ്ങിനെ റോഡപകടങ്ങള്‍ കുറയും! പകുതിയിലേറെ ഇന്‍സ്‌പെക്ടര്‍മാരും ഓഫീസ് ജോലികളില്‍ ഒതുങ്ങിക്കൂടുകയാണെന്ന് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനത്തില്‍ തന്നെയാണ് വിമര്‍ശനം ഉയര്‍ന്നത്. 290 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 614 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് വകുപ്പില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും നിരത്തിലിറങ്ങുന്നില്ല. റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അടിയന്തരമായി വാഹന പരിശോധനയ്‌ക്ക് നിയോഗിക്കണമെന്നാണ് ആവശ്യം. 22 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 70 അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും ചെക്ക് പോസ്റ്റുകളില്‍ വെറുതെയിരിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഓണ്‍ലൈന്‍ ആക്കിയ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാര്‍ക്ക് അവിടെ പണിയൊന്നുമില്ല. ഇവരെ കൂടി വാഹന പരിശോധനയ്‌ക്ക് നിയോഗിച്ചാല്‍ റോഡപകടം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക