Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് നൂറാണ്ട്; സഹന സമരത്തിലെ രക്ത നക്ഷത്രം

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Dec 14, 2024, 09:07 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കേരള നവോത്ഥാനത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാപുരുഷന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടേണ്ട ത്യാഗധനനായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ചരമശതാബ്ദി ദിനമായിരുന്നു ഡിസംബര്‍ 13. ധീരോദാത്തനായ സ്വാതന്ത്ര്യ സമരഭടന്‍, കര്‍മകുശലനായ രാജ്യ സ്‌നേഹി, ആര്‍ഷ ധര്‍മ പ്രചാരകന്‍, അചഞ്ചനായ ഗാന്ധി ഭക്തന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. ശ്രീമദ് തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ഭക്തനായിരുന്ന ചിറ്റേടം കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ആദ്ധ്യാത്മികപ്പൊരുള്‍ തേടിയാണ് ഇരുപതാം വയസില്‍ കാശിയിലേക്ക് വണ്ടി കയറിയത്. തിരിച്ചെത്തിയതാകട്ടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ സജീവ പ്രവര്‍ത്തകനായിട്ടും. തുടര്‍ന്ന് സബര്‍മതിയിലെത്തി ഗാന്ധിജിയെക്കണ്ട് അനുഗ്രഹം നേടി. ഗാന്ധിജി അദ്ദേഹത്തെ ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകനാക്കി. അയിത്തോച്ചാടനം, അധസ്ഥിത ജനസമുദ്ധാരണം, ഖാദി പ്രചാരണം, സ്വദേശി പ്രസ്ഥാനം എന്നീ മണ്ഡലങ്ങളിലെല്ലാം ക്രിയാത്മക സംഭാവനകളാണ് ചിറ്റേടം നല്‍കിയത്.

ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങല്‍ ശങ്കരനാശാന്റെയും ചിറ്റേടത്ത് പാര്‍വതിയമ്മയുടേയും മകനായി 1887 ഏപ്രില്‍ 10 നാണ് ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജനനം. സബര്‍മതിയില്‍ നിന്നുള്ള ചര്‍ക്കയുടെ ഭാഗം അദ്ദേഹത്തിന്റെ ഭവനത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്നു. ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ശ്രീമദ് തീര്‍ത്ഥപാദപരമഹംസ സ്വാമികളും സദാനന്ദ സ്വാമി തിരുവടികളും നടത്തിയ സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ചിറ്റേടം മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചു. പമ്പാ നദീ തീരത്ത് നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു ധര്‍മ്മ പരിഷത്തിനോടനുബന്ധിച്ച് മണല്‍ പുറത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ ഖാദിയുടെയും ചര്‍ക്കയുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത് പഴമക്കാര്‍ ഇപ്പോഴും അനുസ്മരിക്കുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണത്തിനും ഖാദി പ്രചാരണത്തിനും അദ്ദേഹം വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. തിരുപ്പൂരില്‍ നിന്ന് ഖദര്‍ വസ്ത്രം വരുത്തി നാനാ ദിക്കിലുള്ള ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും അദ്ദേഹം പണം ചെലവഴിച്ചു. ജന്മനാട്ടിലും സമീപ പ്രദേശങ്ങളിലും സ്വന്തം പണം കൊണ്ട് ചര്‍ക്കയുണ്ടാക്കി ആളുകളെ നൂല്‍നൂക്കാനും ഖാദി വസ്ത്രം ധരിക്കാനും ആ ഗാന്ധിശിഷ്യന്‍ പ്രേരിപ്പിച്ചു. ഭാര്യ ലക്ഷ്മിയമ്മയുടെ ജന്മദേശമായ തെള്ളിയൂര്‍ കേരളത്തിലെ ആദ്യ ഖാദി ഗ്രാമങ്ങളിലൊന്നായി. ഇതിനായി പരുത്തി കൃഷി വ്യാപകമാക്കാനും ചിറ്റേടം മുന്നിട്ടിറങ്ങി. കൊല്ലവര്‍ഷം 1099 ലെ (എഡി 1924 )

പ്രശസ്തമായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ചിറ്റേടത്ത് സാമ്പത്തിക സഹായം നല്കി. സര്‍ക്കാരിനെക്കൊണ്ട് മേലുകരയിലും കുറിയന്നൂരും ഭക്ഷ്യധാന്യ വിതരണത്തിനായി റേഷന്‍ കടകള്‍ തുടങ്ങിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അധഃസ്ഥിതരുടെ ഉന്നമനത്തിനാ
യി സ്വജീവിതം സമര്‍പ്പിച്ച ശങ്കുപിള്ള അയിത്തോച്ചാടനം തന്റെ വീട്ടില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടി.

വൈക്കം സത്യഗ്രഹ (1924) മാണ് ചിറ്റേടത്തിന്റെ ത്യാഗസന്നദ്ധതയുടെയും കര്‍മ വൈഭവത്തിന്റെയും തനിമ കാലത്തെ ബോദ്ധ്യപ്പെടുത്തിയത്. അയിത്തത്തിനെതിരേ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ആ ഐതിഹാസിക സമരം ഭാരതത്തിലെങ്ങും പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. ടി.കെ. മാധവന്‍, കെ.കേളപ്പന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, കെ.പി.കേശവമേനോന്‍ , മന്നത്തു പത്മനാഭന്‍ തുടങ്ങിയ നേതാക്കളാടൊപ്പം ചിറ്റേടത്ത് ശങ്കുപ്പിള്ളയും സമര നായകത്വം ഏറ്റെടുത്തു. യാഥാസ്ഥിതികരായ സവര്‍ണ പ്രമാണിമാരുടെ ഗുണ്ടകള്‍ സത്യഗ്രഹ സമര ഭടന്മാരെ നിരന്തരം ആക്രമിച്ചു പോന്നു. കൊല്ലവര്‍ഷം 1924 ഒക്ടോബറില്‍ ഒരു അര്‍ദ്ധരാത്രിയാണ് ചിറ്റേടത്തിനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. തീര്‍ത്തും അവശനായി കിടപ്പിലായ ശങ്കുപ്പിള്ള 1924 ഡിസംബര്‍ 13 ന് അന്തരിച്ചു.

കേരളത്തിന്റെ ഭാവി പ്രതീക്ഷയായി ഗാന്ധിജി സ്വപ്‌നം കണ്ട ധീര യോദ്ധാവിന്റെ അക്കാല വിയോഗം അദ്ദേഹത്തെ നിരാശപ്പെടുത്തി. പിന്നീട് ചെങ്ങന്നൂരില്‍ നടന്ന ഒരു പൊ
തുയോഗത്തില്‍ ശങ്കുപ്പിള്ളയുടെ ഒരു വയസുള്ള കുട്ടിയെ എടുത്തു പിടിച്ചു കൊണ്ട് ഗാന്ധിജി പ്രസംഗിച്ചതും ചിറ്റേടം എന്ന മഹാനായ കര്‍മയോഗിക്ക് രാഷ്‌ട്രം നല്‍കിയ സമാദരവാണെന്ന് പറയാം.

Tags: Kummanam RajasekharanKerala RenaissanceChittedath SankupillaiEndurance Struggleചിറ്റേടത്ത് ശങ്കുപ്പിള്ള
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

Kerala

കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു, പലതും പേര് മാറ്റി വികലമാക്കുന്നു: കുമ്മനം രാജശേഖരൻ

Kerala

മദ്യ നിര്‍മാണ കമ്പനിക്കായി വാദിക്കുന്നവര്‍ പറമ്പിക്കുളം-ആളിയാര്‍ വെള്ളം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല: കുമ്മനം

തിരുനാവായ നടക്കുന്ന മാഘമക ഉത്സവം മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാഘമകം ദക്ഷിണേന്ത്യയിലെ കുംഭമേളയാക്കണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

വടകരയില്‍ ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ച് 4 മരണം

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ കണ്ടെത്തി: കാണാതായത് മെയ് 7 ന്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies