ലോക ചെസ് ചാമ്പ്യനായ ദോമ്മരാജു ഗുകേഷിന്റെ വിജയം ഇന്ത്യ മുഴുവൻ ആഘോഷിക്കുക ആണ്.
ഇന്ത്യയുടെ രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും, കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, ഇന്ത്യയിലെ കലാ – കായിക – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരും ഒക്കെ ഗുകേഷിനെ അഭിനന്ദിക്കുകയും, ആ വിജയത്തെ ഇന്ത്യയുടെ വിജയമായി ആഘോഷിക്കുകയും ചെയ്യുമ്പോൾ, കേരളത്തിലെ മനോരമ പോലുള്ള മാധ്യമങ്ങൾക്ക് ആ വിജയത്തെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല..!
ഇന്നലെ മുതൽ ഗുകേഷിന്റെ വിജയത്തെ വിലകുറച്ചു കാണിക്കാൻ ആണ് മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ശ്രമിച്ചത്. ഗുകേഷിന്റെ എതിരാളി ആയിരുന്ന ചൈനീസ് താരം മത്സരത്തിൽ ‘വലിയ അബദ്ധം’ കാണിച്ചത് കൊണ്ട് മാത്രമാണ് ഗുകേഷ് ജയിച്ചത് എന്ന രീതിയിൽ വാർത്ത കൊടുത്താണ് ഇന്നലെ കേരളത്തിലെ മാധ്യമങ്ങൾ സങ്കടം തീർത്തത് എങ്കിൽ, ഇന്നിപ്പോൾ ‘ചൈനീസ് താരം മനഃപൂർവം തോറ്റു കൊടുത്തതാണെ’ന്ന് ഏതോ ഒരുത്തൻ ആരോപണം ഉന്നയിച്ചതിന്റെ പേര് പറഞ്ഞ് ആ ആരോപണം വലിയ വാർത്ത ആക്കി ആഘോഷിക്കുന്നു..
ദോമ്മരാജു ഗുകേഷ് എന്ന പേരാണോ, അതോ ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ ചെസ് താരങ്ങൾ അവരുടെ സംസ്ക്കാരം പിന്തുടർന്ന് കുറി തൊടുന്നതും, മത്സര ശേഷം എതിരാളികൾ പോയതിന് ശേഷം ചെസ് ബോർഡ് ക്രമീകരിച്ചു വെയ്‌ക്കുന്നത് പോലുള്ള ലോകം കയ്യടിക്കുന്ന പ്രവർത്തികളുമാണോ നിങ്ങളുടെ പ്രശ്നം.? അതോ ഗുകേഷ് ഇന്ത്യക്കാരൻ ആയതാണോ നിങ്ങൾക്ക് സഹിക്കാൻ പറ്റാത്തത്..?
ഇന്നലത്തെ ഒരൊറ്റ ഗെയ്മിൽ വിജയിച്ചത് കൊണ്ടല്ല ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ആയത്. ഇതിന് മുൻപുള്ള റൗണ്ടുകളിലും ഗുകേഷ് ഇതേ ചൈനീസ് എതിരാളിയെ തോൽപ്പിച്ചിരുന്നു. ആകെയുള്ള 14 ഗെയ്മിൽ ഗുകേഷിന് 7.5 പോയിന്റും, ചൈനീസ് താരത്തിന് 6.5 പോയിന്റും ആണ് കിട്ടിയത്.
ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം ആണ് 3 മാസം മുൻപ് നടന്ന ചെസ് ഒളിംബ്യാഡിൽ ഇന്ത്യക്കായി സ്വർണം നേടിയത്. അന്നും ടീം ഇനത്തിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചിരുന്നു.
ഇന്ത്യക്കാരൻ ആയ ഗുകേഷ് എന്തോ ഭാഗ്യം കൊണ്ട് ജയിച്ചു എന്ന് വരുത്തി തീർത്ത് ആ വിജയത്തിന്റെ ശോഭ കെടുത്താൻ ആണ് മനോരമ അടക്കമുള്ള മാധ്യമങ്ങളുടെ ശ്രമം.
അല്ലെങ്കിൽ തന്നെ കേരളത്തിലെ മാധ്യമങ്ങൾ എന്താണ് അംഗീകരിച്ചിട്ടുള്ളത്..?
ജനങ്ങൾ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാൽ അംഗീകരിക്കില്ല, അത് വോട്ടിങ്ങ് മിഷ്യൻ ക്രമക്കേട് എന്ന് പറയും.
ഇന്ത്യൻ സേന പാകിസ്ഥാനിൽ കയറി തീവ്രവാദികളെ വധിച്ചാൽ അംഗീകരിക്കില്ല. അതിന് തെളിവ് എവിടെ എന്ന് ചോദിക്കും..!
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ അപ്പോൾ പറയും ഇന്ത്യ കഷ്ടിച്ചു കടന്നു കൂടി എന്ന്..!
ഇന്ത്യ ഒരു പുതിയ മിസൈൽ പരീക്ഷിച്ചു വിജയിച്ചാൽ, ഉടൻ ആ വാർത്തയ്‌ക്ക് ഒപ്പം ചേർക്കും ‘ഇന്ത്യക്ക് ഒരെണ്ണമേ ഉള്ളൂ, ചൈനയ്‌ക്ക് 10 എണ്ണം ഉണ്ടെന്ന്’.
ഇന്ത്യ ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്ന് കണ്ടാൽ ഉടൻ ആ വാർത്തക്ക് ഒപ്പം പറയും പറയും, ‘ചൈന ചന്ദ്രനിൽ നിന്ന് പാറ കൊണ്ടുവന്നു എന്ന്’..!
ഇന്ത്യ പുതിയ വിമാന വാഹിനി കപ്പൽ നീറ്റിലിറക്കി എന്ന വാർത്തക്ക് ഒപ്പം ഉണ്ടാകും ‘ചൈനയ്‌ക്ക് ഇന്ത്യയേക്കാൾ കൂടുതൽ വിമാന വാഹിനി കപ്പലുകൾ ഉണ്ട്’ എന്ന്..!
ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ ഏതെങ്കിലും ഒരു പോസറ്റീവ് ആയ മുന്നേറ്റത്തെയോ, ഏതെങ്കിലും ഒരു ഇന്ത്യക്കാരന്റെ നേട്ടത്തെയോ അംഗീകരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയില്ല.
ഒരു ഇന്ത്യക്കാരന്റെ വിജയത്തിൽ ഇത്രയും കുരുക്കൾ പൊട്ടുന്നു എങ്കിൽ ഇനിയിപ്പോൾ ഗുകേഷ് ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുമ്പോൾ എന്താകും കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ..?
പ്രതികരിക്കാൻ ഇവിടെ എഴുതുക