മോദി സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടം അപാരമാണ്. അതിന് ഒരു ഉദാഹരണമാണ് വിമാനത്തിന്റേതിന് തുല്യമായ സൗകര്യങ്ങള്‍ ഒരുക്കിയ വന്ദേഭാരത് ട്രെയിനുകള്‍. പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മിതികളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന് ഉദാഹരണമാണ് 29.8 കിലോമീറ്റര്‍ ദൂരമുള്ള മുംബൈയിലെ കോസ്റ്റല്‍ റോഡ്. ഇപ്പോഴിതാ രാമേശ്വരത്തെ പാമ്പന്‍ പാലത്തിലെ സൗകര്യങ്ങളും ചര്‍ച്ചാവിഷയമാകുന്നു.
പാമ്പന്‍പാലത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍ ആണ് ഇതില്‍ ഒന്ന്. ഈ പാലത്തിനുള്ളിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ വേണ്ടിയാണ് ഈ ലിഫ്റ്റ് സ്പാന്‍. കപ്പലുകള്‍ പോകേണ്ട അവസരത്തില്‍ ഈ സ്പാന്‍ ലംബമായി ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകാനുള്ളവിടവ് ഉണ്ടാക്കുന്നു. കടലിലൂടെയുള്ള കപ്പല്‍ യാത്രകള്‍ക്ക് തടസ്സമുണ്ടാക്കാതെ, അവയെ സുഗമമായി കടന്നുപോകാന്‍ അനുവദിക്കുന്ന വിധത്തില്‍ ഒരു പാലം ഉയര്‍ത്തുക എന്നത് ആധുനിക എഞ്ചിനീയറിംഗ് സവിശേഷതയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കടലില്‍ 2.08 കിലോമീറ്റര്‍ ദൂരത്തില്‍ ഉയര്‍ന്ന പാലമാണിത്. ഇതിന് 99 സ്പാനുകളുണ്ട്. 333 പൈലുകളും 101 പൈല് കാപുകളും ഉപയോഗിച്ചാണ് പാലം ഉയര്‍ത്തിയിരിക്കുന്നത്. റെയില്‍ ട്രാഫിക്കിനുള്ള രണ്ട് റെയിലുകള്‍ അടക്കം ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: