ന്യൂഡല്‍ഹി: ഇത് വലിയ ഉത്തരവാദിത്തമാണെന്നുംഎല്ലാ തീരുമാനങ്ങളും പൊതുതാല്‍പ്പര്യം കണക്കിലെടുത്തായിരിക്കുമെന്നും പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. നയരൂപീകരണത്തില്‍ കൂടിയാലോചനയ്‌ക്ക് വലിയ പങ്കാണുള്ളത്. ആര്‍ബിഐയുടെ പങ്കാളികളുമായി ശരിയായ രീതിയില്‍ ഇപഴകുന്ന രീതി തുടരും. അറിവും വൈദഗ്ധ്യവും ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ കുത്തകയല്ലെന്നും ആശയവിനിമയം നയരൂപീകരണ പ്രക്രിയയുടെ പ്രധാന സ്തംഭമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രംഗത്ത് ഇന്ത്യയുടെ വിജയവും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അംഗീകാരവും മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ‘നവീകരണമാണ് പ്രധാനം’ അദ്ദേഹം പറഞ്ഞു.
33 വര്‍ഷത്തെ കരിയറില്‍ മല്‍ഹോത്ര ധനകാര്യം, ഐടി, വൈദ്യുതി, ധനകാര്യം, ഖനികള്‍, നികുതി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ റവന്യൂ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ പദവിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: