ചെറുതുരുത്തി: ചരിത്ര പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനര്‍ജനി നൂഴാന്‍ ഭക്തരുടെ വന്‍ തിരക്ക്. ഗുരുവായൂര്‍ ഏകാദശി നാളില്‍ വില്വാദ്രിനാഥനെ വണങ്ങാനും, പുനര്‍ജനി ഗുഹയിലൂടെ നൂണ്ട് മോക്ഷപ്രാപ്തി നേടാനും നൂറുകണക്കിന് ഭക്തരാണ് ഇന്നലെ വില്വമലയില്‍ എത്തിയത്.
പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി ഗുഹാമുഖത്ത് പൂജകള്‍ നടത്തി. തുടര്‍ന്നായിരുന്നു നൂഴല്‍ ചടങ്ങുകള്‍ ആരംഭിച്ചത്. തിരുവില്വാമല സ്വദേശി പാറപ്പുറത്ത് രാമചന്ദ്രന് എന്ന ചന്തുവാണ് ആദ്യം ഗുഹയിലേക്ക് പ്രവേശിച്ചത്. ഒരു മനുഷ്യ ജീവിതത്തില്‍ ജനനം മുതല്‍ മരണം വരെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്ന കാര്യങ്ങളാണ് പുനര്‍ജനി ഗുഹയിലൂടെ നൂഴുമ്പോള്‍ അനുഭവപ്പെടുക.
ഇതിലൂടെ മുജ്ജന്മ പാപങ്ങള്‍ അവസാനിക്കുമെന്ന വിശ്വാസവും ഭക്തര്‍ക്കിടയിലുണ്ട്. ഗുരുവായൂര്‍ ഏകാദശി നാളില്‍ മാത്രമാണ് ഗുഹയിലൂടെ നൂഴാന്‍ അനുവാദമുള്ളതെന്നതിനാല് എല്ലാ വര്‍ഷത്തേയും പോലെ ഇക്കൊല്ലവും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: